ഭാര്യയെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡെല്‍ഹി: (www.kvartha.com 13.11.2020) ഭാര്യയെ മര്‍ദിക്കുന്ന വീഡിയോ വൈറലായതോടെ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഗ്രേറ്റര്‍ നോയിഡയിലെ സബ് ഇന്‍സ്പെക്ടര്‍ വികാസ് ചൗഹാനെയാണ് ഗൗതം ബുദ്ധ് നഗര്‍ കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്. താമസസ്ഥലത്തുവച്ച് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സുരക്ഷാ ജീവനക്കാര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഇവര്‍ക്ക് നേരെ നീട്ടി. സമീപത്തുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഇയാള്‍ താമസിക്കുന്നതിന് സമീപത്തുള്ളവരെയും അപമാനിക്കാറുണ്ടെന്ന് നാട്ടുകാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി കമ്മീഷണര്‍ അറിയിച്ചു.

New Delhi, News, National, Police, Suspension, Crime, attack, Police officer suspended after video of him goes viral

Keywords: New Delhi, News, National, Police, Suspension, Crime, attack, Police officer suspended after video of him goes viral



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?