ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിയുന്നയാള്‍ക്ക് സുഹൃത്ത് എത്തിച്ച ബ്രെഡ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് പുകയില ഉല്‍പന്നം
കോഴിക്കോട്: (www.kvartha.com 04.11.2020) ട്രീറ്റ്‌മെന്റ് സെന്ററില്‍ കഴിയുന്നയാള്‍ക്ക് സുഹൃത്ത് എത്തിച്ച ബ്രെഡ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് പുകയില ഉല്‍പന്നം. കോവിഡ് പോസിറ്റീവ് ആയി ഫാറൂഖ് കോളജ് ഹോസ്റ്റല്‍ എഫ്എല്‍ടിസിയില്‍ കഴിയുന്നയാള്‍ക്കാണ് സുഹൃത്ത് നിരോധിത പുകയില ഉല്‍പന്നം ബ്രെഡില്‍ ഒളിപ്പിച്ചു നല്‍കാന്‍ ശ്രമിച്ചത്.
എഫ്എല്‍ടിസിയില്‍ കഴിയുന്നവര്‍ക്കു ബന്ധുക്കളും സുഹൃത്തുക്കളും ബ്രെഡ്, പഴങ്ങള്‍ തുടങ്ങിയവ കൊണ്ടുവന്നു കൊടുക്കാറുണ്ട്. അത് അധികൃതര്‍ പരിശോധിച്ച ശേഷമാണു നല്‍കുക. ചൊവ്വാഴ്ച രാളുടെ സുഹൃത്ത് എത്തിച്ച ബ്രെഡ് പരിശോധിച്ചപ്പോള്‍ നടുവില്‍ തുരന്ന നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പാക്കറ്റില്‍ നിന്ന് പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് ബ്രെഡില്‍ പുകയില ഉല്‍പന്ന പാക്കറ്റുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
Keywords: Kozhikode, News, Kerala, COVID-19, friend, Tobacco, Treatment center, The tobacco product found hidden in bread brought by a friend to the treatment center
Powered by Info News For You

Comments
Post a Comment