ഒമാനില്‍ അനധികൃതമായി പണമിടപാട് നടത്തുന്ന വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്


മസ്‌കത്ത്: (https://ift.tt/34YpeHN) ഒമാനില്‍ അനധികൃതമായി പണമിടപാട് നടത്തുന്ന വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്. ഒമാന്‍ സ്വദേശികളും  രാജ്യത്തെ സ്ഥിരതാമസക്കാരായ വിദേശികളും പണമിടപാടുകള്‍ നടത്തുമ്പോള്‍  ജാഗ്രത പാലിക്കണമെന്നും വിദേശത്തേക്ക് പണമയക്കുവാന്‍ രാജ്യത്ത് നിയമപരമായി അനുവാദമില്ലാത്ത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന വ്യക്തികളുമായും  സംഘടനകളുമായും ബന്ധപ്പെടരുതെന്നുമാണ് സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പ്.

News, World, Gulf, Oman, Muscat, Bank, Warning, Finance, Business, CBO warns of illegal money transfer business


അനധികൃത പണമിടപാടുകള്‍, ഒമാനി ബാങ്കിംഗ് നിയമം, ദേശീയ പേയ്മെന്റ് സിസ്റ്റംസ് നിയമം എന്നിവ അനുസരിച്ചു കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനകാര്യ നിയമം എന്നിവ ലംഘിക്കുന്നതാണ്. ഇതില്‍ ഇടപെടുന്ന വ്യക്തികള്‍ തടവും പിഴയും ഉള്‍പ്പെടെ ശിക്ഷയ്ക്ക് വിധേയരാകേണ്ടിവരുമെന്നും സെന്‍ട്രല്‍ ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു.

നിയമപരമായി അനുവാദമില്ലാത്ത പണമിടപാടുകള്‍ രാജ്യത്ത് നടത്തുന്നത് നിയമവിരുദ്ധമാണ്, ഇത് ഒമാന്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണെന്നും സെന്‍ട്രല്‍ ബാങ്കിന്റെ പ്രസ്താവനയില്‍ പറയുന്നു. ധനസഹായം നല്‍കുന്ന രണ്ടാം നിര, അല്ലെങ്കില്‍ മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സില്ലാതെ പണം സ്വരൂപിച്ച് കൈമാറ്റം ചെയ്യുന്നതിനെതിരെയും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: News, World, Gulf, Oman, Muscat, Bank, Warning, Finance, Business, CBO warns of illegal money transfer business

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?