മലയാളി നഴ്‌സിനെ മുംബൈയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: (www.kvartha.com 18.11.2020) മലയാളി നഴ്‌സിനെ കോവിഡ് ഐസലേഷന്‍ കേന്ദ്രമായിരുന്ന ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി പത്താംമയില്‍ കാല്‍വരി മൗണ്ട് പാറയില്‍ വികാസ് ജോണിനെയാണ് (32) സീവുഡ്‌സിലെ ഐശ്വര്യ ഹോട്ടലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നവിമുംബൈ അപ്പോളോ ആശുപത്രിയില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ വിഭാഗം നഴ്‌സിങ് ചുമതലയായിരുന്നു. 

ന്യൂസിലാന്‍ഡിലും പശ്ചിമ ബംഗാളിലുമായി അഞ്ച് വര്‍ഷം ജോലി ചെയ്ത വികാസ് ഈ വര്‍ഷം ജനുവരിയിലാണ് അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്നത്. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ആത്മഹത്യയെന്നു സംശയിക്കുന്നതായും മലയാളി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. കാല്‍വരിമൗണ്ട് പാറയില്‍ പരേതനായ ജോണിന്റെയും ലാലിയുടെയും മകനാണ് വികാസ്. അവിവാഹിതനാണ്. സഹോദരി: വിദ്യ. 

Mumbai, News, National, Death, Found Dead, Nurse, hospital, Malayali nurse found dead in Mumbai

Keywords: Mumbai, News, National, Death, Found Dead, Nurse, hospital, Malayali nurse found dead in Mumbai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?