പട്ടാപ്പകല്‍ ബൈക്കില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീട്ടില്‍ നിന്ന് മോഷണം പതിവാക്കിയ മോഷ്ടാവ് പിടിയില്‍


തൃശ്ശൂര്‍: (https://ift.tt/3fiAwtO) പട്ടാപ്പകല്‍ ബൈക്കില്‍ കറങ്ങി നടന്ന് ആളില്ലാത്ത വീട്ടില്‍ നിന്ന് മോഷണം പതിവാക്കിയ മോഷ്ടാവ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ പീച്ചി സ്വദേശി സന്തോഷാണ് ഷാഡോ പോലീസിന്റെയും മണ്ണുത്തി പോലീസിന്റെയും പിടിയിലായത്. കൊടകര പുതുക്കാട് വിയ്യൂര്‍ വരന്തരപ്പള്ളി തുടങ്ങിയ ഒട്ടേറെ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 

2018ല്‍ നൂറിലധികം പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പിടിയിലായ സന്തോഷ് കഴിഞ്ഞ ആഗസ്റ്റിലാണ് ജാമ്യത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം വീണ്ടും മോഷണം തുടങ്ങി. വീട്ടിന്റെ താക്കോല്‍ കണ്ടെത്തി മോഷണം നടത്തിയ ശേഷം അതേ സ്ഥാനത്ത് താക്കോല്‍ വച്ച് മടങ്ങും. വീട്ടുകാര്‍ മോഷണ വിവരം അറിയാന്‍ തന്നെ ദിവസങ്ങളെടുക്കും. 

News, Kerala, State, Thrissur, Accused, Police, CCTV, Robbery, Theft, Youth arrested for robbery in Thrissur


കഴിഞ്ഞ നവംബര്‍ എട്ടിന്  മാടക്കത്തറ സ്വദേശി മനോജിന്റെ വീട്ടില്‍ നിന്നും ആറ് പവനും 90,000 രൂപയും മോഷ്ടിച്ച കേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമായ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. പ്രതി വിറ്റഴിച്ച ആഭരണങ്ങളും മോഷണത്തിന് ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.

ചിറക്കേക്കാട് വീട്ടില്‍ നിന്നും 2 ലക്ഷം രൂപ മോഷ്ടിച്ചതും, ഒല്ലൂരിലെ വീട്ടില്‍ നിന്നും 50 പവനിലേറെ സ്വര്‍ണ്ണം കവര്‍ന്നതും താനാണെന്ന് പ്രതി സമ്മതിച്ചു. കൂടുതല്‍ കേസുകളിലും വ്യക്തത വന്നിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.

Keywords: News, Kerala, State, Thrissur, Accused, Police, CCTV, Robbery, Theft, Youth arrested for robbery in Thrissur

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?