ദുബൈ കെഎംസിസി വൈറ്റ് ഗാര്‍ഡ് ടീമിന് മയ്യത്ത് പരിപാലന കിറ്റുകള്‍ കൈമാറി


കാസര്‍കോട്: (www.evisionnews.co) കോവിഡ് ബാധിച്ച് മരിച്ചവരുടെ മയ്യത്തുകള്‍ സംസ്‌കരിക്കുന്നതിന് ആവശ്യമായ കിറ്റുകള്‍ കാസര്‍കോട് മണ്ഡലം ദുബൈ കെഎംസിസി വൈറ്റ് ഗാര്‍ഡ് ടീമിന് കൈമാറി. കാസര്‍കോട് പിപി ടവറില്‍ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എഎം കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്്മാന്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരിന് കിറ്റുകള്‍ കൈമാറി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ദുബൈ കെഎംസിസി വെല്‍ഫയര്‍ സ്‌കീം അംഗങ്ങള്‍ക്കുള്ള ആനുകൂല്യം കൈമാറി. മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി പിഡി നൂറുദ്ദീന്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, സൗദി കെഎംസിസി ജില്ലാ പ്രസിഡന്റ് അന്‍വര്‍ ചേരങ്കൈ, ദുബൈ കെഎംസിസി നേതാവ് ഹസൈനാര്‍ തോട്ടുംഭാഗം, അബ്ബാസ് ബീഗം, ഇ അബൂബക്കര്‍, സലീം ചേരങ്കൈ, എ അഹമ്മദ് ഹാജി, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, എംഎ മക്കാര്‍, ഖാലിദ് പച്ചക്കാട്, പിഡിഎ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി കടവത്ത് ഷാഹിന സലീം ഹസ്സന്‍ നെക്കര, ഖാദര്‍ ഹാജി ചെങ്കള, നാസര്‍ ചായിന്റടി, എംഎ നജീബ്, ഹാരിസ് ബെദിര, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ ലത്തീഫ് സിബി, മണ്ഡലം ക്യാപ്റ്റന്‍ അബൂബക്കര്‍ കരുമാനം, വൈസ് ക്യാപ്റ്റന്‍ ഖലീല്‍ ഷെയ്ഖ് കരീം മൊഗര്‍, ഹസന്‍ കുട്ടി പതിക്കുന്നില്‍, ഗഫൂര്‍ ഊദ്, ബിഎംഎ ഖാദര്‍, ഒപി ഹനീഫ് പൈക്ക, സിഎ അഹമ്മദ് കബീര്‍, നവാസ് തുരുത്തി, ജലീല്‍ എരുതുംകടവ്, കെഎം അബ്ദുല്ല , കെഎംസിസി മണ്ഡലം സെക്രട്ടറി റഹ്മാന്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?