സിപിഎം പ്രവര്‍ത്തകരും വിമത സ്ഥാനാര്‍ഥിയുടെ അനുയായികളും തമ്മില്‍ തല്ല്: ഏഴുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു


കേരളം: (www.evisionnews.co) സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയായി. കൊല്ലം കൊട്ടാരക്കരയില്‍ സിപിഎം പ്രവര്‍ത്തകരും പാര്‍ട്ടി വിമത സ്ഥാനാര്‍ഥിയുടെ അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വിമത സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ശ്രീകുമാറിന്റെ അനുയായികളും സിപിഎം പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എറ്റുമുട്ടലില്‍ ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു.

സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീകുമാര്‍ ഉള്‍പ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മൈലം പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് തര്‍ക്കം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നാലു സിപിഎം പ്രവര്‍ത്തകരാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മല്‍സരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?