വിദ്യാഭ്യാസ തട്ടിപ്പ്: കാത്തലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോക്കെതിരെ കൂടുതല്‍ പരാതികള്‍


കോട്ടയം: (https://ift.tt/2I9bYY0) എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ കാത്തലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോയ്‌ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. അറസ്റ്റ് വിവരമറിഞ്ഞ് 20 പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി കോട്ടയം വെസ്റ്റ് പോലീസിനെ സമീപിച്ചത്. ഒരു കോടി രൂപ ഇയാള്‍ പലരില്‍ നിന്നും തട്ടിയെന്നാണ് പോലീസിന് ലഭിച്ച പരാതി.

News, Kerala, State, Kottayam, Case, Police, Arrest, Education, Fraud, Cheating, More complaints against Binu Chacko on MBBS seat fraud


കത്തോലിക്കാ സഭയുടെ വിവിധ സ്ഥാപനങ്ങളില്‍ എംബിബിഎസ് കോഴ്‌സിന് സീറ്റ് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയ കേസിലാണ് ബിനു ചാക്കോയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ നൗഷാദാണ് പരാതിക്കാരന്‍. റെയില്‍വേ ഫെഡറല്‍ ബാങ്ക്, കാത്തലിക് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെന്ന പരാതിയില്‍ കുറുവിലങ്ങാട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

ബിഷപ്പുമാരുടേയും വൈദികരുടേയും ഫോട്ടോയും മറ്റും കാണിച്ചാണ് ആലപ്പുഴ സ്വദശിയില്‍ നിന്ന് 21 ലക്ഷം തട്ടിയത്. എറണാകുളത്ത് നിന്നാണ് ബിനു ചാക്കോയെ അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരി സ്വദേശിക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടി. ജയിലിലെ പരിചയം വച്ച് മോഷ്ടാവിനെ കൊണ്ട് ബിവറേജില്‍ മോഷണം നടത്തിയതിന് ഗാന്ധിനഗര്‍ പോലീസിലും ബിനുവിനെതിരെ കേസുണ്ട്. ക്രൈബ്രാഞ്ച് അന്വേഷിക്കുന്ന നിരവധി ചെക്ക് കേസുകളിലും ഇയാള്‍ പ്രതിയാണ്. എറണാകുളത്തും പാലക്കാടും സമാനമായ കേസുകളുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസ് ശേഖരിച്ച് വരുന്നു.

ആഡംബര ജീവിതം നയിച്ചിരുന്ന ബിനു ചാക്കോ എറണാകുളത്തും പാലക്കാടും താമസിച്ച ശേഷം വാടക നല്‍കാതെ മുങ്ങിയ നിരവധി പരാതികളുമുണ്ട്.

Keywords: News, Kerala, State, Kottayam, Case, Police, Arrest, Education, Fraud, Cheating, More complaints against Binu Chacko on MBBS seat fraud

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?