ഹജ്ജ് തീര്‍ഥാടനത്തിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം


ന്യൂഡല്‍ഹി (www.evisionnews.co): അടുത്തവര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം. സൗദി അറേബ്യ നിഷ്‌കര്‍ഷിച്ച നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തീര്‍ഥാടകര്‍ക്ക് പ്രായപരിധി നിശ്ചയിച്ചേക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

2021ലെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു ഡിസംബര്‍ പത്തിന് രജിസ്‌ട്രേഷന്‍ അവസാനിക്കുമെന്നാണ് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി അറിയിച്ചത്. -

'അപേക്ഷകര്‍ക്ക് ഓണ്‍ലൈനായോ ഓഫ് ലൈനായോ ഹജ്ജ് മൊബൈല്‍ ആപ്പ് വഴിയോ അപേക്ഷിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ തീര്‍ഥാടകരും പിടി പിസിആര്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണം. വിമാനത്തില്‍ കയറുന്നതിന് 72 മണിക്കൂര്‍ മുമ്‌ബെങ്കിലും പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റ് വേണം ഹാജരാക്കേണ്ടത്' നഖ്വി വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?