കോവിഡ് പ്രതിസന്ധിമൂലം മുള കിട്ടാനില്ല; ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയച്ച് കാനഡ


ആല്‍ബര്‍ട്ട: (https://ift.tt/3fInQgg) കോവിഡ് പ്രതിസന്ധിമൂലം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന മുള ലഭ്യമല്ലാതെ വന്നതോടെ ഭീമന്‍ പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയച്ച് കാനഡ. കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലുള്ള കാല്‍ഗറി മൃഗശാലയിലെ പ്രധാന ആകര്‍ഷണമായിരുന്ന രണ്ട് ഭീമന്‍ പാണ്ടകളെയാണ് അയച്ചത്. 

ഇവയുടെ മുഖ്യ ഭക്ഷണമായ ചൈനയില്‍ നിന്നെത്തിക്കുന്ന മുള ഇവിടെയെത്തിക്കാന്‍ ഒരു മാസത്തോളം നീണ്ട പ്രയത്‌നം നടത്തിയിട്ടും സാധിക്കാതെ വന്നതോടെയാണ് ഇവയെ തിരികെ അയക്കാന്‍ തീരുമാനിച്ചതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. കോവിഡില്‍  വ്യോമഗതാഗതം നിലച്ചതോടെയാണ് മുള കിട്ടതായത്. 

News, World, China, International, Animals, Food, COVID-19, Coronavirus: Pandas leave Canada for China's bamboo


തീരുമാനം മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. അവയെ സംരക്ഷിക്കാന്‍ പറ്റാത്ത സാഹചര്യം വന്നാല്‍ മറ്റെന്ത് ചെയ്യാന്‍ പറ്റുമെന്നും മൃഗശാല അധികൃതര്‍ ചോദിക്കുന്നു. സാധാരണ മുളകള്‍ ഇവ ഭക്ഷിക്കാന്‍ തയ്യാറല്ലെന്നും അധികൃതര്‍ പറയുന്നു. ഒരു പാണ്ട 40 കിലോ മുളയാണ് ഒരുദിവസം ഭക്ഷിക്കുന്നത്. മൃഗശാലയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ഈ പാണ്ടകള്‍. എന്നാല്‍ ബിസിനസല്ല പാണ്ടകളുടെ ജീവനാണ് മുഖ്യമെന്നും മൃഗശാല അധികൃതര്‍ വിശദമാക്കുന്നു. 

2018ലാണ് എര്‍ ഷുന്‍, ദാ മാവോ എന്നീ പാണ്ടകളെ കടമായി കാല്‍ഗറി മൃഗശാലയിലെത്തിച്ചത്. ടൊറന്റോ മൃഗശാലയില്‍ അഞ്ച് വര്‍ഷത്തെ വാസത്തിന് ശേഷമാണ് ഇവ ഇവിടെയെത്തിയത്. 2023വരെയായിരുന്നു കാല്‍ഗറി മൃഗശാലയ്ക്ക് ഇവയെ സംരക്ഷിക്കാനുള്ള ചുമതല.

Keywords: News, World, China, International, Animals, Food, COVID-19, Coronavirus: Pandas leave Canada for China's bamboo

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?