കാസര്‍കോട്ട് ഫോര്‍വേര്‍ഡ് ബ്ലോക്ക് തനിച്ച് മത്സരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 20.11.2020) കഴിഞ്ഞ ദിവസങ്ങളിലായി യു ഡി എഫ് നേതൃത്വവുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലയില്‍ ഒറ്റക്ക് മത്സരിക്കുവാന്‍ തീരുമാനിച്ചു. 


ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനിലും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ എടനീര്‍ ഡിവിഷനിലും, മറ്റു വാര്‍ഡുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിലെ ചെങ്കള ഡിവിഷനില്‍ നിന്ന് ഇഖ്ബാല്‍ കല്ലുവളപ്പിലും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് എടനീര്‍ ഡിവിഷനില്‍ നിന്ന് സയീദ് കിസ്മത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.


മുന്നണി സംവിധാനം തന്നെ ആട്ടിമറിക്കാനുള്ള ചില നേതാക്കളുടെ തീരുമാനങ്ങള്‍ യു ഡി എഫിന്  കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഫോര്‍വെര്‍ഡ് ബ്ലോക്ക് യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറി മുനീര്‍ മുനമ്പം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മനോജ് ശങ്കരനെല്ലൂര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാഫി കല്ലുവളപ്പില്‍, കുമാര്‍ പുല്ലൂര്‍, മുഹമ്മദ് ഉക്കിനടുക്ക, ശാഫി പെരുമ്പള, റഹ് മാന്‍ എം എ ആര്‍ സംസാരിച്ചു.


Keywords: Kasaragod, News, Kerala, Chengala, Panchayath, UDF, Election, Kasargod forward block is competing alone




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?