അയല്‍വാസിയുടെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

മുളന്തുരുത്തി: (www.kvartha.com 29.11.2020) അയല്‍വാസിയായ സുഹൃത്തിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂര്‍ ആര്യച്ചിറപ്പാട്ട് സുകുമാരന്റെ മകള്‍ സൂര്യയെയാണ് (28) സുഹൃത്ത് പുത്തന്‍മലയില്‍ അശോകിന്റെ (29) വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ സൂര്യ കിടപ്പുമുറിയില്‍ കയറി വാതിലടച്ചെന്നും, വിവരം സൂര്യയുടെ വീട്ടില്‍ അറിയിച്ച ശേഷം വാതില്‍ തകര്‍ത്തു കയറിയപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെന്നുമാണ് അശോക് മൊഴി നല്‍കിയത്. 

തൂങ്ങിമരണം ആണെന്നാണു പ്രാഥമിക നിഗമനം. എന്നാല്‍ പകല്‍ വീട്ടില്‍ എല്ലാവരും ഉണ്ടായിരിക്കെ നടന്ന മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹമെന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിരുന്നതായും ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ ബന്ധു ആരോപിച്ചു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.

News, Kerala, Found Dead, Police, Complaint, Enquiry, House, Woman found dead in neighbour's home

Keywords: News, Kerala, Found Dead, Police, Complaint, Enquiry, House, Woman found dead in neighbour's home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?