തനിമയാര്‍ന്ന മാപ്പിളപ്പാട്ടുകള്‍ തിരിച്ചു വരുന്നു: കെഎം അബ്ബാസ്


ഉപ്പള: (www.evisionnews.co) പഴമയുള്ള മാപ്പിളപ്പാട്ടില്‍ കണ്ടുവരുന്ന തനിമയാര്‍ന്ന ഇശലുകള്‍ തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും അത്തരം പാട്ടുകള്‍ പുതിയ തലമുറകള്‍ ആസ്വദിക്കപ്പെടുന്നതിലും സ്വീകരിക്കുന്നതിലും മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ടന്നും 'വട്ടത്തില്‍ പങ്ക... ' പോലുള്ള പാട്ടുകള്‍ പുതിയ കാലം ഏറ്റെടുത്തതില്‍ നിന്നും നമുക്ക് മനസ്സിലാക്കാമെന്നും ഗള്‍ഫിലെ  പ്രമുഖ  മലയാളി എഴുത്ത്കാരനും  മാധ്യമ പ്രവര്‍കനുമായ  കെഎം അബ്ബാസ് പറഞ്ഞു.

ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഉപ്പളയില്‍ സംഘടിപ്പിച്ച മര്‍ഹും പി.ടി.അബ്ദുറഹിമാന്‍ സ്മാരക അവാര്‍ഡ് ഗാന രചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂര്‍ ഉടുമ്പുന്തലക്ക് സമ്മാനിച്ച ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി  സംസാരിക്കുകയായിരുന്നു അബ്ബാസ്.

മാപ്പിളപ്പാട്ടിലെ ഒട്ടുമിക്ക നല്ല രചനകളിലുള്ള പാട്ടുകളും  മഹത്തായ സംസ്‌കാരവും സന്ദേശവും നല്‍കുന്ന ഗാനങ്ങളായി മാറിയിട്ടുണ്ട്. പി.ടിയെന്ന അനുഗ്രഹീത കവിയിലൂടെ ഒരു പാട് നല്ല ഗാനങ്ങള്‍ കൈരളിക്ക് ലഭിച്ചിട്ടുമുണ്ട്. മൂല്യമുള്ള എഴുത്തിലൂടെ കവിതയുടെ കസവണിഞ്ഞ ഗാനങ്ങള്‍ ഈ കാലത്തും നല്‍കാന്‍ പുതിയ തലമുറയിലെ എഴുത്തുകാരനായ ഷുക്കൂറിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ തന്നെ നമുക്ക് തെളിവായ് നില്‍ക്കുന്നു. പി.ടിയെ പോലുള്ളവരുടെ  പാഥയിലൂടെ സഞ്ചരിക്കുന്ന ഷുക്കൂറിന് ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി പിടിയുടെ പേരില്‍ നല്‍കുന്ന അവാര്‍ഡ് തികച്ചും അര്‍ഹിക്കുന്നതാണെന്നും കെഎം  പറഞ്ഞു.

ഷുക്കൂറിനോടൊപ്പം യൂട്യൂബിലെ വൈറല്‍ താരം റിസാ ഫൈസലിനെയും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ആദരിച്ചിരുന്നു. ഉപ്പള  സിഎച്ച് സൗധത്തില്‍ നടന്ന ചടങ്ങില്‍ മഞ്ചേശ്വരം മണ്ഡലം  മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ അധ്യക്ഷത വഹിച്ചു. എംസി  ഖമറുദ്ദീന്‍ എംഎല്‍എ  ഉദ്ഘാടനം  ചെയ്തു. ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ഗ്ലോബല്‍  ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം  പറഞ്ഞു. ശുക്കൂര്‍ ഉടുമ്പുന്തലക്കുള്ള ഉപഹാരം  ജില്ലാ മുസ്ലിം ലീഗ്  സെക്രട്ടറി  വിഎം മുനീര്‍ ഹാജിയും രിസാ  ഫൈസലിനുള്ള ഉഹാരം  ജില്ലാ  പഞ്ചയാത്ത് അംഗം മുംതാസ് സമീറയും നല്‍കി. ദേശീയ കാര്‍ റാലി ജേതാവ് മൂസ ഷരീഫ്  മൊഗ്രാല്‍  വാണിജ്യ  പ്രമുഖരായ ഗോള്‍ഡ്  കിംഗ്  ഹനീഫ്,  അബു തമാം എന്നിവര്‍  മുഖ്യാതിഥിയായിരുന്നു.  

അഡ്വ. സക്കീര്‍  അഹമദ്,  എംഎസ്എ  സത്താര്‍,  സൈനുദ്ദീന്‍  അട്ക്ക  ചെമ്മി പഞ്ചാര, മുഹമ്മദ്  ഉപ്പള  ഗേറ്റ്,   എകെ  ആരിഫ്, ബി എം  മുസ്തഫ, ഖലീല്‍  മാസ്റ്റര്‍, ശാഹുല്‍  ഹമീദ് ബന്തിയോട്, ഷാഫി ഹാജി പൈവളികെ,  ശാഹുല്‍  ഹമീദ്,   ജമീല  സിദ്ദീഖ്. റിയാസ്  ഉപ്പള എന്നിവര്‍ സംബന്ധിച്ചു.  വിവിധ  മേഖലകളില്‍ നിന്നും  തെരഞ്ഞെടുത്ത കരവിരുതില്‍  കൗതുകം  തീര്‍ത്ത  ആയിഷത്ത്  തഹ്ലിയ  ,സുസ്ന , കണ്ണൂര്‍ യൂനിവേഴ്സിറ്റി  ബികോം പരീക്ഷയില്‍  ഉന്നത വിജയം  നേടിയ  സൈനബ,  അസ്രീന നിരവധി രോഗികള്‍ക്കു   കാലങ്ങളായി  രക്തം  നല്‍കിവരുന്ന   ശാഹുല്‍  ഹമീദ്  പെരിങ്കടി  എന്നിവരെ  ചടങ്ങില്‍  അനുമോദിച്ചു  റഹീം  പള്ളം  നന്ദി  പറഞ്ഞു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?