തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ഐഎസ്എല്‍ മത്സരത്തിന്റെ ഫിക്‌സ്ചര്‍: വൈറലായി മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍
കാസര്‍കോട് (www.evisionnews.co): കോവിഡ് സാഹചര്യത്തിലുള്ള തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം നവമാധ്യമങ്ങളിലേക്ക് വഴിമാറിയപ്പോള്‍ വ്യത്യസ്ത പ്രചാരണ തന്ത്രവുമായി മുന്നണികള്‍. ഫളക്‌സുകളെക്കാളും കട്ടൗട്ടുകളെക്കാളും വാട്‌സ് ആപ്പ് സ്റ്റാറ്റസ് തീമുകള്‍ക്കും പോസ്റ്റററുകള്ക്കുമാണ് ഇക്കുറി ട്രന്റ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ തന്നെ നവമാധ്യമങ്ങളില്‍ പ്രചാരണം തുടങ്ങിയിരുന്നു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മത്സര ചിത്രം തെളിഞ്ഞതോടെ പ്രചാരണമാകെ നവമാധ്യമങ്ങള്‍ കയ്യടിക്കിയ സ്ഥിതിയാണ്.
ഇതിനകം വ്യത്യസ്തവും ആകര്‍ഷകവുമായ പോസ്റ്ററുകളും തീം വീഡിയോകളുമാണ് പ്രചാരണ രംഗത്ത് വൈറലാവുന്നത്. ഏറ്റവുമൊടുവിലായി തെരഞ്ഞെടുപ്പ് കാലത്ത് നടക്കുന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫിക്ചര്‍ ഉള്‍പ്പെടുത്തിയാണ് കാസര്‍കോട് നഗരസഭ പതിനാലാം വാര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പോസ്റ്റര്‍. വികസനത്തുടര്‍ച്ചയ്ക്കായി വോട്ടുചോദിക്കുന്ന ഫിക്‌സചറടങ്ങിയ പോസ്റ്റ് ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
Powered by Info News For You

Comments
Post a Comment