ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സംഭവം; കോടതിയില്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി
കേരളം (www.evisionnews.co): കോടതിയില്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി. പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് ഇടയില്‍ പ്രതിഭാഗം നടത്തിയ പരാമര്‍ശമാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്.പബ്ലിക് പ്രോസിക്യൂട്ടറും, പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട വനിതാ പൊലീസും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശ്വസിപ്പിച്ച് സീറ്റിലേക്ക് തിരികെ കൊണ്ടുപോയത്.
പ്രതി നൗഫലിനു ജാമ്യം നല്‍കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 47 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ ആരംഭിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ കോടതി അടിയന്തരമായി വിളിച്ചു വരുത്തണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.
പട്ടിക വിഭാഗങ്ങള്‍ക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരമാണ് പെണ്‍കുട്ടി ജാമ്യാപേക്ഷയ്ക്ക് എതിരായ തര്‍ക്കം ബോധിപ്പിക്കാന്‍ നേരിട്ട് എത്തിയത്. പ്രത്യേകം നോട്ടീസ് നല്‍കിയായിരുന്നു പെണ്‍കുട്ടിയെ കോടതിയില്‍ വിളിച്ചുവരുത്തിയത്. കോവിഡ് ബാധിച്ച പെണ്‍കുട്ടിയോട് പ്രതി ചെയ്തത് അതിനീച പ്രവൃത്തിയാണെന്നും പെണ്‍കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെരുമാറിയതെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തില്‍ പറയുന്നു
Powered by Info News For You

Comments
Post a Comment