അജ്മാനില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു
കാസര്‍കോട് (www.evisionnews.co): അജ്മാനില്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനമിടിച്ച് കാഞ്ഞങ്ങാട് സ്വദേശി മരിച്ചു. എടത്തോട് അടുക്കാടുക്കന്‍ കുഞ്ഞിക്കണ്ണേട്ടന്റെയും കാര്‍ത്യായണി അമ്മയുടെയും മകന്‍ കളിങ്ങോം വീട്ടില്‍ ചന്ദ്രന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച ജോലി കഴിഞ്ഞ് പതിവ് പോലെ നടക്കാന്‍ ഇറങ്ങിയപ്പോള്‍ വാഹനം ഇടിക്കുയായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് ഗൃഹപ്രവേശനം കഴിഞ്ഞ് ഒരു മാസം പോലും നില്‍ക്കാനാവാതെ അവധി കഴിഞ്ഞ് മടങ്ങിയതായിരുന്നു. മൈലാട്ടി സ്വദേശിനി അജിതയാണ് ഭാര്യ. മക്കള്‍: കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി കശ്യപ്പ് ചന്ദ്രന്‍, എടത്തോട് സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥി വിനായക് ചന്ദ്രന്‍, കര്‍ണാടകയിലെ സ്‌കൂള്‍ അധ്യാപകന്‍ രാജന്‍ ഏക സഹോദരനാണ്.
Powered by Info News For You
Comments
Post a Comment