ഉലമാ- ഉമറാ ഐക്യമാണ് സമുദായത്തിന്റെ ഉയര്‍ച്ചക്ക് കാരണം: ബുര്‍ഹാന്‍ തങ്ങള്‍
കളനാട്: (www.evisionnews.co) സമുദായത്തിന്റെ രണ്ട് വിഭാഗമായ ഉലമാ- ഉമറായിന്റെ ഐക്യമാണ് സമുദായത്തിന്റെ മതഭൗതിക ഉയര്‍ച്ചയ്ക്ക് കാരണമെന്ന് എസ് കെ എസ് എസ് എഫ് ജില്ല ഉപാദ്യക്ഷന്‍ സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ ഹുദവി അഭിപ്രായപെട്ടു. എസ്‌വൈഎസ് ഉദുമ മേഖല കളനാട് ഇസ്ലാമിക് സെന്റില്‍ സംഘടിപ്പിച്ച സമസ്ത മുശാവറ അംഗം ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, എസ്‌വൈഎസ് സംസ്ഥാന കൗണ്‍സില്‍ അംഗം സിബി അബ്ദുല്ല ഹാജി അനുസ്മരണ സംഗമത്തില്‍ അനുസ്മരണം പ്രഭാഷണം നടത്തുകയായിരുന്നു തങ്ങള്‍.
മേഖല പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു. എസ്എംഎഫ് ജില്ല ജനറല്‍ സെക്രട്ടറി കല്ലട്ര അബ്ബാസ് ഹാജി ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ജില്ലാ ഓര്‍ഗനയിസിംഗ് സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ഷാഹുല്‍ ഹമീദ് ദാരിമി കോട്ടിക്കുളം, അബ്ദുല്‍ ഖാദര്‍ സഹദി, അബ്ദുല്‍ ഖാദര്‍ കളനാട്, റഫീഖ് അങ്കക്കളരി, അബ്ദുല്‍ ഖാദര്‍ കുന്നില്‍, ഖാദര്‍ കണ്ണമ്പള്ളി, അബ്ദുല്ലപക്ര, ശാഫി ദേളി, ഹമീദ് കണ്ടത്തില്‍, അബ്ദുല്‍ റഹിമാന്‍ ദേളി പ്രസംഗിച്ചു
Powered by Info News For You

Comments
Post a Comment