ബിനീഷിന് കൂടുതല്‍ ബിനാമി ഇടപാടുകളില്‍ പങ്ക്: എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യല്‍ തുടരുന്നു


ബംഗളൂരു (www.evisionnews.co): മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ ബിനീഷ് കോടിയേരിക്കെതിരെ ഇ.ഡി കേരളത്തില്‍ നടത്തുന്ന പരിശോധന ഇന്നും തുടരും. തിരുവനന്തപുരത്ത് എത്തിയ ഒരു സംഘം ഇ.ഡി ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലേക്ക് മടങ്ങിയിട്ടില്ല. ബിനീഷ് കോടിയേരിക്ക് കൂടുതല്‍ ബിനാമി ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് ഇ.ഡി യുടെ നിഗമനം.
ബിനീഷിന്റെ സുഹൃത്ത് അല്‍ ജാസം അബ്ദുല്‍ ജാഫറിന്റെ ബാങ്ക് ലോക്കര്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ഇന്നലെ രാത്രിവരെ നീണ്ടു. ലോക്കറില്‍ നിന്ന് രേഖകളും പ്രമാണങ്ങളും ഇഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധനയും ഇന്ന് നടക്കും.
കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേരളത്തിലെ പരിശോധകളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യല്‍ . ബിനീഷിന്റെ ബിനാമിയെന്ന് പറയുന്ന അബ്ദുള്‍ ലത്തീഫിന് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?