തോക്കിനൊപ്പം സെല്‍ഫി; വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍
തോക്കിനൊപ്പം സെല്‍ഫി; വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍
നോയിഡ: (https://ift.tt/36dIQah) തോക്കിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ വെടി പൊട്ടി യുവാവിന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡ സ്വദേശി 22 വയസുകാരന്‍ സൗരവ് മാവിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു വിവാഹച്ചടങ്ങിന് പങ്കെടുക്കാനായി കാറില്‍ പോകുകയായിരുന്നു സൗരവ്. അതിനിടെയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ സുഹൃത്ത് നകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി സെന്‍ട്രല്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹരീഷ് ചന്ദര്‍ പറഞ്ഞു.
തലയിലേക്ക് പിസ്റ്റള്‍ ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തും കേസിലെ ദൃക്‌സാക്ഷിയായ നകുല്‍ ശര്‍മയുടെ മൊഴി. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിസ്റ്റളിനെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment