ഉദുമയില്‍ സിപിഎം വനിതാ സ്ഥാനാര്‍ഥിക്ക് കോവിഡ്: പ്രചരണത്തില്‍ കൂടെ പങ്കെടുത്ത രണ്ടു പ്രവര്‍ത്തകര്‍ക്കും രോഗം
കാസര്‍കോട് (www.evisionnews.co): ഉദുമയില്‍ സിപിഎം വനിതാ സ്ഥാനാര്‍ഥിക്ക് കോവിഡ്. ഒപ്പം പ്രചരണത്തിനുണ്ടായ രണ്ട് പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഉദുമ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡായ ആറാട്ടുകടവില്‍ മത്സരിക്കുന്ന കസ്തൂരിക്കാണ് കോവിഡ് ബാധിച്ചത്. ഇവര്‍ വീട്ടില്‍ ചികില്‍സയിലാണ്. സ്ഥാനാര്‍ഥി ജോലി ചെയ്തിരുന്ന ബാങ്കിലെ രണ്ടു ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാങ്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ വോട്ടര്‍മാര്‍ ആശങ്കയിലാണ്. കോവിഡ് വ്യാപന ഭീതിയുയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
Powered by Info News For You

Comments
Post a Comment