മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം; സ്വപ്‌നയുടേതെന്ന പേരില്‍ ശബ്ദസന്ദേശം പുറത്ത്, അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡി ജി പി



തിരുവനന്തപുരം: (https://ift.tt/3pCIpPT) മുഖ്യമന്ത്രിയുടെ പേര് പറയാന്‍ തനിക്ക് മേല്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് അവകാശപ്പെടുന്ന സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത്. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഒരു വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തിലുള്ളത്. തന്റേതായി രേഖപ്പെടുത്തിയ മൊഴി വായിക്കാന്‍ അനുവദിക്കാതെ അന്വേഷണ സംഘം ഒപ്പ് ഇടുവിക്കുകയായിരുന്നുവെന്നും ശബ്ദസന്ദേശത്തില്‍ സ്വപ്ന ആരോപിക്കുന്നു. 

ശിവശങ്കറിനൊപ്പം യു എ ഇയില്‍ പോയി മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ചര്‍ച്ചകള്‍ നടത്തിയതായാണ് കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലുള്ളത്. മൊഴിയിലെ വിവരങ്ങള്‍ അഭിഭാഷകനാണ് തന്നെ അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. 

News, Kerala, Thiruvananthapuram, Chief Minister, Message, Inquiry Report, DGP, Case, Police, Voicemessage in the name of Swapna Suresh out, jail DGP ordered an inquiry


താന്‍ ഒരിക്കലും മൊഴി നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ ഇനിയും അവര്‍ ജയിലില്‍ വരുമെന്നു സമ്മര്‍ദം ചെലുത്തുമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്നതിനിടെയാണ് ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് ബുധാനാഴ്ച രാത്രി ഒരു വെബ് പോര്‍ട്ടല്‍ പുറത്തുവിട്ടത്. എന്നാല്‍, സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.

അതേസമയം, സ്വപ്നയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ വിശദമായ അന്വേഷണത്തിന് ജയില്‍ ഡി ജി പി ഉത്തരവിട്ടു. ദക്ഷിണമേഖല ഡി ഐ ജി അജയകുമാറിനാണ് അന്വേഷണ ചുമതല. വനിതാ ജയിലില്‍ എത്തി അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

Keywords: News, Kerala, Thiruvananthapuram, Chief Minister, Message, Inquiry Report, DGP, Case, Police, Voicemessage in the name of Swapna Suresh out, jail DGP ordered an inquiry

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?