പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ കോഴ; കെ എം ഷാജി എം എല്‍ എയുടെ ഭാര്യ എന്‍ഫോഴ്‌സ്മെന്റിന് മുന്നില്‍ മൊഴി നല്‍കുന്നു
കോഴിക്കോട്: (www.kvartha.com 09.11.2020) അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ കെ എം ഷാജി എം എല്‍ എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഷാജിയുടെ ഭാര്യ കെ എം ആശയുടെ മൊഴി എടുക്കുന്നു.
Powered by Info News For You
മൊഴി നല്‍കാന്‍ തിങ്കളാഴ്ച രാവിലെ ആശ ഇഡി കോഴിക്കോട് സബ് സോണല്‍ ഓഫിസില്‍ എത്തി. കോഴ വാങ്ങിയെന്ന് കരുതുന്ന സമയത്താണ് ആശയുടെ പേരില്‍ കെ എം ഷാജി കോഴിക്കോട് വേങ്ങേരിയില്‍ മൂന്ന് നില വീട് നിര്‍മിച്ചത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇഡിക്ക് ഷാജി ആദ്യഘട്ടത്തില്‍ നല്‍കിയ സ്വത്തുവിവരവും യഥാര്‍ത്ഥത്തിലുള്ള കണക്കും തമ്മില്‍ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാന്‍ നേരത്തേ അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട് ഇ ഡി അളന്ന് തിട്ടപ്പെടുത്തിരുന്നു. കോഴിക്കോട്ട് വീട്ടില്‍ അനധികൃത നിര്‍മാണമുണ്ടെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു.
കണ്ണൂരിലെ വീട് എം എല്‍ എയുടെ ഭാര്യയുടെ പേരില്‍ 2012-ലാണ് വാങ്ങിയത്. അന്ന് 10 ലക്ഷം സ്ഥലത്തിനും ഏഴുലക്ഷം വീടിനുമാണ് കണക്കാക്കിയത്. 2016-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ സ്വത്ത് വെളിപ്പെടുത്തലില്‍ ഈ വീട് കാണിച്ചിട്ടുണ്ട്. നിലവില്‍ ഏകദേശം 27 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

Keywords: Azhikode school bribery case: ED to take statement from KM Asha, Kozhikode, News, Politics, Bribe Scam, Kannur, Kozikode, Probe, Kerala.
Powered by Info News For You

Comments
Post a Comment