പുഴയില്‍ നിന്ന് രാത്രികാലത്ത് മണല്‍ കടത്ത്; ടിപ്പര്‍ലോറിയും ഡ്രൈവറും പോലീസിന്റെ പിടിയില്‍

ബേഡകം: (www.kasargodvartha.com 11.11.2020) പെരിയ ആയം കടവ് പാലത്തിന് സമീപം പുഴയില്‍ നിന്ന് രാത്രിയില്‍ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ലോറി ബുധനാഴ്ച പുലര്‍ച്ചെ ബേഡകം പോലീസ് പിടികൂടി. വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

കൊളത്തൂര്‍ ആയംകടവ് പുഴയുടെ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ അനധികൃതമായി പുഴ മണല്‍ ഊറ്റി ലോറിയില്‍ കടത്തി കൊണ്ടു പോകുന്നതായി ബേഡകം സി ഐ ടി ഉത്തംദാസിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് രാത്രി കാല പരിശോധന കര്‍ശനമാക്കിയത്.

Sand smuggling from river at night Tipper lorry and driver arrested by Police

ബുധനാഴ്ച പുലര്‍ച്ചെ ബേഡകം എസ് ഐ മുരളീധരന്‍ പോലീസുകാരായ മനുരാജ്, വിനോദ് എന്നിവര്‍ ചേര്‍ന്ന് പെര്‍ലടുക്കം ആയംകടവ് പെരിയ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ പുഴമണല്‍ കടത്തിയ കെ എല്‍ 54 ബി 7562 നമ്പര്‍ ടിപ്പര്‍ ലോറി പിടികൂടി.

ഡ്രൈവര്‍ പെര്‍ലടുക്കം കൊളത്തൂര്‍ സ്വദേശി അനിരുദ്ധനെ (33) അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ പേരില്‍ കേരള നദീതീര സംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ബേഡകം പോലീസ് അറിയിച്ചു.



Keywords: Bedakam, Periya, Bridge, Sand, Sand-Lorry, Illegal sand, River, Seized, Tipper lorry, Driver, Arrest, Police, News, Kasaragod, Kerala, Sand smuggling from river at night Tipper lorry and driver arrested by Police.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?