കേന്ദ്ര സര്‍ക്കാറിനെ ഉലച്ച് കര്‍ഷക മുന്നേറ്റം: ഒടുവില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് അമിത് ഷാ
ദേശീയം (www.evisionnews.co): കേന്ദ്ര സര്‍ക്കാറിനെ ഉലച്ച് ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധം നാലാം ദിനവും തുടരുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കര്‍ഷകര്‍ ഡല്‍ഹിയിലും അതിര്‍ത്തിയിലും തമ്പടിച്ചു. പതിനായിരക്കണക്കിന് പേരാണ് ഡല്‍ഹില്‍ നിന്ന് 80 കിലോമീറ്റര്‍വരെ അകലെയുള്ള റോഡുകളില്‍ കുത്തിയിരിക്കുന്നത്. പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളുടെ ദീര്‍ഘകാല പ്രത്യാഘാതം മനസ്സിലാക്കിയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.
അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് കേന്ദ്രം സദാ സന്നദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഡിസംബര്‍ മൂന്നിന് മുന്‍പ് വേണമെങ്കിലും ചര്‍ച്ചയാകാമെന്നും കര്‍ഷകരുടെ ആശങ്കകളും ആവശ്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.
Powered by Info News For You

Comments
Post a Comment