മൊബൈല്‍ ഉപയോക്താക്കളുടെ ചങ്കിടിപ്പ് കൂടും; ഡിസംബര്‍ അവസാനത്തോടെ വോഡഫോണ്‍ ഐഡിയ മൊബൈല്‍ താരീഫ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം


ന്യൂഡെല്‍ഹി: (https://ift.tt/32SSoXr) മൊബൈല്‍ ഉപയോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ വോഡഫോണ്‍ ഐഡിയ മൊബൈല്‍ താരീഫ് കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. 15 മുതല്‍ 20 ശതമാനം വരെ വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഡേറ്റ തറവില നിശ്ചയിക്കാന്‍ റെഗുലേറ്ററിനായി ടെല്‍കോകള്‍ കാത്തിരിക്കുമ്പോഴും കമ്പനി താരിഫ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഡിസംബറോടെ ഇത് സംഭവിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. 

നിലനില്‍ക്കാന്‍ താരിഫ് വര്‍ദ്ധനവ്, സര്‍ക്കാര്‍ പിന്തുണ, ധനസമാഹരണം എന്നിവ ആവശ്യമാണെന്ന് വി വക്താക്കള്‍ പറയുന്നു. 'ഡാറ്റാ നിരക്കിനായി നടക്കുന്ന ആലോചനകള്‍ നിരക്ക് വര്‍ദ്ധനയില്‍ നിന്ന് ആരെയും തടയുന്നില്ല, എന്നാല്‍ താരിഫ് വര്‍ദ്ധന തീരുമാനം വളരെ അകലെയല്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയും,' വി എംഡി രവീന്ദര്‍ തക്കര്‍ പറഞ്ഞു.

News, National, India, New Delhi, Mobile, Mobile Phone, Technology, Business, Finance, Vodafone, Idea, Vi may increase tariffs by 15 to 20 per cent in December 2020 or early 2021


ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 8 ദശലക്ഷം ഉപയോക്താക്കളെ വി നഷ്ടപ്പെടുത്തിയിരുന്നു. അതു കൊണ്ടു തന്നെ, താരിഫ് 15 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. എയര്‍ടെല്ലിന്റെ 14 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിയോ 7 ദശലക്ഷം വരിക്കാരെ പുതിയതായി ചേര്‍ത്തു. കമ്പനി ആദ്യമായി നിരക്ക് വര്‍ദ്ധനവ് നടപ്പാക്കില്ലെന്നും മറ്റ് കമ്പനികള്‍ മാറ്റം വരുത്തിയാല്‍ ഉടന്‍ തന്നെ ഇത് ചെയ്യുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റാല്‍ പറഞ്ഞതിനാല്‍ എയര്‍ടെല്ലും നിരക്ക് വര്‍ദ്ധനവ് പിന്തുടരാന്‍ സാധ്യതയുണ്ട്.

നിലവിലെ താരിഫ് സുസ്ഥിരമല്ലെന്നും നിരക്ക് വര്‍ദ്ധനവിന് ഉപയോക്താക്കള്‍ തയ്യാറാകണമെന്നും എയര്‍ടെല്‍ സ്ഥാപകന്‍ സുനില്‍ മിത്തല്‍ നേരത്തെ പറഞ്ഞിരുന്നു. 'ഒന്നുകില്‍ നിങ്ങള്‍ ഈ വിലനിലവാരത്തില്‍ പ്രതിമാസം 1.6 ജിബി ശേഷി ഉപയോഗിക്കുക അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാകുക. യുഎസിനെയോ യൂറോപ്പിനെയോ പോലെ 50-60 ഡോളര്‍ (ഏകദേശം 3,700 രൂപ 4,400 രൂപ) ഞങ്ങള്‍ക്ക് ആവശ്യമില്ല, എന്നാല്‍ തീര്‍ച്ചയായും, പ്രതിമാസം 16 ജിബിക്ക് 2 ഡോളര്‍ (ഏകദേശം 160 രൂപ) പറ്റില്ല, 'മിത്തല്‍ പറഞ്ഞു.

Keywords: News, National, India, New Delhi, Mobile, Mobile Phone, Technology, Business, Finance, Vodafone, Idea, Vi may increase tariffs by 15 to 20 per cent in December 2020 or early 2021

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?