ആറു കിലോ സ്വര്‍ണ്ണവുമായി ബംഗളൂറുവില്‍ രണ്ടു പേര്‍ പിടിയില്‍

മംഗളൂറു: (www.kasargodvartha.com 22.11.2020) രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ആറു കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമായി രണ്ടുപേരെ ബംഗളൂറു പൊലീസ് പിടികൂടി. മുംബൈ സാവേരി ബസാറിലെ ദില്‍പത് സിങ് റാതൂര്‍(34), രാജസ്ഥാന്‍ സത്ഖണ്ടയിലെ വികാസ് ലാല്‍(35)എന്നിവരാണ് പിടിയിലായത്.

Two arrested in Bangalore with 6 kg gold

65 മാലകള്‍, ഏഴ് ജോഡി വളകള്‍, കര്‍ണ്ണാഭരണങ്ങള്‍ എന്നിവയാണ് പിടികൂടിയത്. മൂന്നു കോടി രൂപ വിലവരും. ബീറ്റ് പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹേമന്ത്, ആനന്ദ എന്നിവര്‍ ഇരുചക്ര വാഹനം തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ കണ്ടെത്തിയതെന്ന് ബംഗളൂറു വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സഞ്ചീവ് പട്ടീല്‍ പറഞ്ഞു. വാഹനം ഓടിച്ചയാളും പിന്‍സീറ്റുകാരനും പറഞ്ഞ കാര്യങ്ങളിലെ വൈരുധ്യം കാരണമാണ് കൂടുതല്‍ പരിശോധിച്ചത്. വിവരം ആദായനികുതി അധികൃതര്‍ക്ക് കൈമാറി. ആഭരണങ്ങള്‍ ഏല്പിക്കേണ്ട ജ്വല്ലറിയുടെ പേര് പിടിയിലായത് വെളിപ്പെടുത്തിയതിന്റെ നിജസ്ഥിതി പരിശോധിക്കുന്നു.



Keywords: Arrest, Police, Mangalore, Karnataka, Gold, Case, Seized, Vehicle, Jewellery, Smuggle,  Two arrested in Bangalore with 6 kg gold.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?