അര്‍ഹമായ സീറ്റ് നല്‍കണമെന്ന് ജോസ് വിഭാഗം; കോട്ടയത്ത് എല്‍ഡിഎഫില്‍ പ്രതിസന്ധി
കോട്ടയം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോട്ടയത്ത് ഇടതു മുന്നണി സീറ്റ് വിഭജനം പ്രതിസന്ധിയില്‍. കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് നിരസിച്ചതാണ് പാര്‍ട്ടിയില്‍ വീണ്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്.
പാര്‍ട്ടിക്ക് അര്‍ഹമായ സീറ്റ് വേണമെന്നും കോട്ടയം പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണെന്നും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ശക്തിക്കനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സിപിഐയും സിപിഐഎമ്മും വിട്ടുവീഴ്ചയ്ക്ക് തയാറാകണം- സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
Powered by Info News For You
Comments
Post a Comment