നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയ ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റില്‍


കൊല്ലം (www.evisionnews.co): നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി അറസ്റ്റില്‍. പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറിയായ പ്രദീപ് കുമാര്‍ കോട്ടത്തലയാണ് അറസ്റ്റിലായത്. പ്രദീപിന്റെ മുന്‍കൂര്‍ ജാമ്യഹരജി തിങ്കളാഴ്ച കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. 

പത്തനാപുരത്ത് എം.എല്‍.എയുടെ ഓഫീസില്‍ നിന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദീപിനെ ജില്ലാ കോടതിയില്‍ ഹാജരാക്കും. നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

മാപ്പുസാകഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് തെളിവ് ശേഖരിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് പ്രദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജില്ലാസെഷന്‍സ് കോടതി ജഡ്ജി എസ്.എച്ച് പഞ്ചാപകേശനാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?