കോടികളുടെ കുടിശികയില്‍ കുടുങ്ങി ആരോഗ്യകിരണം; പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ ചികിത്സാ പദ്ധതി സ്തംഭനാവസ്ഥയില്‍

 

തിരുവനന്തപുരം: (https://ift.tt/2ImhFly) സര്‍ക്കാര്‍ കോടികളുടെ കുടിശിക വരുത്തിയതോടെ പതിനെട്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന ആരോഗ്യ കിരണം പദ്ധതി സ്തംഭനാവസ്ഥയില്‍. 2013 ല്‍ തുടങ്ങിയ ആരോഗ്യ കിരണം പദ്ധതി വഴി 18 വയസില്‍ താഴെയുള്ള കുട്ടികളുടെ എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികില്‍സ വാഗ്ദാനം ചെയ്തിരുന്നതാണ് ഇപ്പോള്‍ അനിശ്ചിതത്തിലായത്.

News, Kerala, Thiruvananthapuram, Government, Top-Headlines, Health, Health-Project, Children, Fund crunch in Kerala Government Arogyakiranam Project free treatment for child project

അതേസമയം ചികിത്സ മുടങ്ങില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അടിയന്തരഘട്ടം വന്നാല്‍ ആശുപത്രി വികസന സമിതികളില്‍ നിന്ന് പണമെടുത്ത് ചികിത്സ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോവിഡ് കാരണം വരുമാനം കുറഞ്ഞ ആശുപത്രികള്‍ക്ക് ആശുപത്രി വികസന സമിതിയില്‍ നിന്ന് പണം കണ്ടെത്തുക അത്ര എളുപ്പമല്ലെന്ന് വേണം കരുതാന്‍. 

ചികിത്സ നല്‍കിയ വകയില്‍ സര്‍ക്കാര്‍, ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 35 കോടിയിലധികം രൂപയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ചുകോടി 31 ലക്ഷം രൂപയിലധികം ആശുപത്രികള്‍ക്ക് നല്‍കാനുണ്ട്. സര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ പദ്ധതിയുമായ എംപാനല്‍ ചെയ്തിട്ടുള്ള ലാബ്, സ്‌കാന്‍ സെന്ററുകള്‍, ഫാര്‍മസികള്‍,സര്‍ജിക്കല്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് നല്‍കാനുള്ള പണവും മുടങ്ങി. ഇതോടെ സൗജന്യ ലാബ് പരിശോധനകളും ശസ്ത്രക്രിയ ഉപകരണങ്ങളടക്കം ഇംപ്ലാന്റുകളുടെ വിതരണവും നിര്‍ത്തിവച്ചു. 

Keywords: News, Kerala, Thiruvananthapuram, Government, Top-Headlines, Health, Health-Project, Children, Fund crunch in Kerala Government Arogyakiranam Project free treatment for child project



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?