നടിയെ അക്രമിച്ച കേസ്: കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം
കാഞ്ഞങ്ങാട്: (www.evisionnews.co) നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ മുന്‍ ഓഫീസ് സെക്രട്ടറിയെ ബേക്കല്‍ പൊലീസ് ആറ് മണിക്കൂര്‍ ചോദ്യം ചെയ്തു. പ്രദീപ് കുമാര്‍ ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് കാസര്‍കോടെത്തിയത്. ഭീഷണി കോള്‍ വിളിക്കാന്‍ ഉപയോഗിച്ച സിംകാര്‍ഡ് ഫോണ്‍ തുടങ്ങിയവ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും പ്രതി മറുപടി പറഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ പത്തുമണിയോടെ പ്രദീപ് കുമാറിനെ തെളിവെടുപ്പിനായി കൊല്ലത്തേക്ക് കൊണ്ടുപോകുവാന്‍ തീരുമാനിച്ചെങ്കിലും ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാല്‍ യാത്ര ഒഴിവാക്കി. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് റിമാന്‍ഡിലായിരുന്ന പ്രദീപ് കുമാറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഹൊസ്ദുര്‍ഗ് കോടതി ഉത്തരവിട്ടത്.
Powered by Info News For You

Comments
Post a Comment