കൊളളച്ചിട്ടി പ്രോത്സാഹിപ്പിക്കാറില്ല, കളളപ്പണനിക്ഷേപത്തിന് സാധ്യതയുമില്ല; ഏതുതരം അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു; വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ തള്ളി കെ എസ് എഫ് ഇ ചെയര്‍മാന്‍

തിരുവനന്തപുരം: (www.kvartha.com 28.11.2020) കൊളളച്ചിട്ടി പ്രോത്സാഹിപ്പിക്കാറില്ല, കളളപ്പണനിക്ഷേപത്തിന് സാധ്യതയുമില്ല, ഏതുതരം അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് കെ എസ് എഫ് ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ അദ്ദേഹം പാടെ തള്ളി.

സി എ ജി, ധനകാര്യ, ലോക്കല്‍ ഫണ്ട്, ആഭ്യന്തര ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ് കെ എസ് എഫ് ഇയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചില വരിക്കാര്‍ ചിട്ടിയുടെ ആദ്യ തവണ മുടക്കാറുണ്ട്. പകരം വരിക്കാരെ ചേര്‍ക്കുന്നത് സ്വാഭാവികമാണ്. ഏതുതരം അന്വേഷണവും സ്വാഗതം ചെയ്യുന്നു. സ്വര്‍ണം സൂക്ഷിക്കുന്നത് ലോക്കറിലോ സേഫിലോ ആണ്. ഇന്‍ഷുറന്‍സുമുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.Plunder is not encouraged and there is no possibility of black money investment; Any inquiries are welcome; KSFE chairman rejects vigilance findings, Thiruvananthapuram, News, Vigilance-Raid, Probe, Media, Kerala

സംസ്ഥാനത്തെ കെ എസ് എഫ് ഇ ബ്രാഞ്ചുകളില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മുപ്പതിലധികം ബ്രഞ്ചുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ചിട്ടികളില്‍ ആളെണ്ണം പെരുപ്പിച്ച് കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിരുന്നു. നാലു കെ എസ് എഫ് ഇകളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു.

ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെയാണ് ബ്രാഞ്ചുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. ശാഖകളിലെ ക്രമക്കേടുകള്‍ നടപടി ശുപാര്‍ശയോടെ സര്‍ക്കാരിന് കൈമാറുമെന്നും വിജിലന്‍സ് അറിയിച്ചു.

Keywords: Plunder is not encouraged and there is no possibility of black money investment; Any inquiries are welcome; KSFE chairman rejects vigilance findings, Thiruvananthapuram, News, Vigilance-Raid, Probe, Media, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?