ഒമാനിലെ സലാലയില്‍ നിന്ന് 'ഓര്‍മ്മനിലാവില്‍'; പ്രവാസി മലയാളികളായ കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ മലയാള ഹ്രസ്വചിത്രം
സലാല: (https://ift.tt/3676q9N) ഒമാനിലെ സലാലയില്‍ നിന്ന് പ്രവാസി മലയാളികളായ കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ മലയാള ഹ്രസ്വചിത്രം പുറത്തിറക്കി. 'ഓര്‍മ്മനിലാവില്‍' എന്ന മലയാള ഹ്രസ്വ ചിത്രം സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്, കേരളം വിങ്ങിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്. വിജോ കെ തുടിയന്റെ സംവിധാനത്തില്‍ ശ്രീ സുരേഷ് ബാബു നിര്‍മ്മിച്ച ഈ ഹ്രസ്വചിത്രത്തിന് തുടക്കത്തില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചു വരുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സിനിമാ സംവിധായകന്‍ ബ്ലെസ്സിയുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തിറക്കിയിരുന്നു.
പ്രവാസ ലോകത്ത് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്ത, കഴിവുള്ള പ്രവാസി കലാകാരന്‍മാരെ ഒന്നിപ്പിക്കുക എന്ന ചിന്തയില്‍ നിന്നാണ് ഇത്തരത്തിലൊരു പദ്ധതി ഉടലെടുത്തതെന്ന് സംവിധായകന്‍ വിജോ കെ തുടിയന്‍ പറഞ്ഞു. പൂര്‍ണ്ണമായും സലാലയില്‍ ചിത്രീകരിച്ച ഈ ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചവരും പിന്നണിയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ സാങ്കേതിക പ്രവര്‍ത്തകരും സലാലയിലെ പ്രവാസ ലോകത്ത് വിവിധ മേഖലയില്‍ തൊഴിലെടുക്കുന്നവരാണെന്നതാണ് ചിത്രത്തെ വേറിട്ട് നിര്‍ത്തുന്ന മുഖ്യ ഘടകം. വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു പ്രവാസി മലാളിയുടെ ജീവിതവും പെട്ടെന്നുള്ള മരണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
Powered by Info News For You

Comments
Post a Comment