തുറസ്സായ സ്ഥലങ്ങളില്‍ കളിക്കുന്നതിനും ടര്‍ഫ് ഗ്രൗൻഡിലെ കളികള്‍ക്കുമുള്ള നിയന്ത്രണം തുടരും; ബീച്ചുകളിലും നിയന്ത്രണം

കാസർകോട്: (www.kasargodvartha.com 26.11.2020) തുറസ്സായ സ്ഥലങ്ങളില്‍ കളിക്കുന്നതിനും ടര്‍ഫ് ഗ്രൗൻഡിലെ കളികള്‍ക്കും കാണികള്‍ ഉള്‍പ്പടെ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം കര്‍ശനമാക്കുന്നത്. അതത് വാര്‍ഡുകളിലെ മാഷ് പദ്ധതിയുടെ ചുമതലയുള്ള അധ്യാപകര്‍ കളിസ്ഥലങ്ങളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും. 

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും. തുറസ്സായ സ്ഥലങ്ങളില്‍ കളിക്കുന്നത് പരമാവധി ഒഴിവാക്കണം. കളി കാണാന്‍ ആളുകള്‍ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതിനാല്‍ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ കളിസ്ഥലങ്ങളില്‍ എത്തുന്നത് അനുവദിക്കാവില്ല. കളിക്കുമ്പോഴും മാസ്‌ക് ധരിക്കണം. ടര്‍ഫിലും ഇന്‍ഡോറിലും പരമാവധി ഇരുപത് പേര്‍ക്ക് മാത്രമാണ് കായിക വിനോദങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞു. 

Kerala, News, Kasaragod, Games, COVID-19, Corona, Top-Headlines, District Collector, Restrictions on playing in open areas and on turf grounds will continue; Control on the beaches too.

മാഷ് പദ്ധതിയിലെ അധ്യാപകരുമായി പൊതു നങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചതിനാലാണ് ജില്ലയില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചതെന്നും കളക്ടര്‍ പറഞ്ഞു. വിവാഹത്തിന് പരമാവധി അന്‍പത് ആളുകള്‍ക്കാണ് അനുമതി. വിവിധ ചടങ്ങുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിച്ചതിനു ശേഷം നടത്തണമെന്നും കളക്ടര്‍ അറിയിച്ചു.
 
ബീച്ചുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നതും അനുവദിക്കില്ലെന്ന് കളക്ടര്‍ പറഞ്ഞു.

Keywords: Kerala, News, Kasaragod, Games, COVID-19, Corona, Top-Headlines, District Collector,  Restrictions on playing in open areas and on turf grounds will continue; Control on the beaches too.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?