കേരളത്തിലെ ഗുണ്ടാസംഘങ്ങള്‍ക്ക് തോക്ക് എത്തിക്കുന്നത് ഉപ്പളയിലെ അധോലോക സംഘം; നടക്കുന്നത് ലക്ഷങ്ങളുടെ തോക്ക് കച്ചവടം
കാസര്‍കോട്: (https://ift.tt/2UqBjPZ) കേരളത്തിലെ ഗുണ്ടാ സംഘങ്ങള്‍ക്ക് തോക്ക് എത്തിക്കുന്നത് ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അധോലോക സംഘങ്ങളാണെന്ന വിവരം പുറത്ത് വന്നു.
ബീഹാറിലെയും ആന്ധ്രയിലെയും മാവോയിസ്റ്റ് മേഖലകളില്‍ നിന്നും മംഗളൂരു വഴി എത്തിക്കുന്ന തോക്കുകള്‍ സംസ്ഥാനത്തെ ഗുണ്ടാസംഘങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും എത്തിക്കുകയാണ് ചെയ്യുന്നത്.
ലക്ഷങ്ങള്‍ പെട്ടിയില്‍ വീണാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത പെടക്കുന്ന പിസ്റ്റളുകള്‍വരെ സംഘം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നു.
ഉപ്പളയിലെ അധോലോക സംഘങ്ങള്‍ക്ക് കേരളം മുഴുവന്‍ വേരുകളുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ഇവര്‍ക്ക് വിശ്വാസമുള്ള സംഘങ്ങള്‍ക്കാണ് ആയുധങ്ങള്‍ സപ്ലൈ ചെയ്യുന്നത്.
മംഗളൂരുവിലെ അധോലോക സംഘങ്ങളും ഉപ്പളയിലെ സംഘങ്ങളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
ഉപ്പള കഴിഞ്ഞാല്‍ കൊച്ചിയാണ് അധോലോക സംഘങ്ങളുടെ കേരളത്തിലെ മറ്റൊരു താവളം.
രവി പൂജാരിയുമായി ബന്ധപ്പെട്ട സംഘം നടത്തിയ പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ളര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണവും എത്തിയത് കാസര്‍കോട് ഉപ്പളയിലേക്കായിരുന്നു.
ബ്യൂട്ടി പാര്‍ളര്‍ വെടിവെപ്പു കേസുമായി ബന്ധപ്പെട്ട് കൊച്ചി ക്രൈം ബ്രാഞ്ച് കര്‍ണാടക അതിര്‍ത്തിയിലെ പൈഗളിഗയിലെ വീട്ടില്‍നിന്ന് പിസ്റ്റള്‍ അടക്കമുള്ള ആയുധ ശേഖരം കണ്ടെടുത്തിരുന്നു.
പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവിന് ഉപ്പള അധോലോക സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും തെളിഞ്ഞിരുന്നു.
ഇയാളാണ് കൊച്ചിയിലെ ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് തോക്കുകള്‍ എത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.
ഇതേ ഗുണ്ടാ നേതാവിന്റെ സംഘത്തിലുണ്ടായിരുന്ന സ്പിരിറ്റ് കേസ് പ്രതി ഉണ്ണിയാണ് കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ വെടിയേറ്റു മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും പോലീസ് തോക്ക് കണ്ടെടുത്തതായാണ് വിവരം. പിന്നീട് ആശുപത്രിയില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തപ്പോഴും തോക്ക് പോലീസ് പിടികൂടിയിരുന്നു.
ബുധനാഴ്ച പെരുമ്പാവൂരില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഒറ്റു വിഷയവുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടുകയും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്ത സംഭവത്തിലും, പ്രതികള്‍ക്ക് പെരുമ്പാവൂരിലെ പ്രമുഖ ഗുണ്ടാ നേതാവുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍, ഈ കേസുകളിലെല്ലാം തോക്ക് കണ്ടെത്താന്‍ ശ്രമിച്ചതല്ലാതെ തോക്കുകള്‍ എവിടെ നിന്ന് വരുന്നതെന്നോ ആരാണ് ഇതിന് പിന്നിലെന്നോ ഉള്ള അന്വേഷണം കാര്യമായി നടന്നില്ല.
കാസര്‍കോട് ഉപ്പളയില്‍ അധോലോക സംഘങ്ങള്‍ പരസ്പരം വെടി ഉതിര്‍ക്കുന്നത് പതിവാണ്. എന്നാല്‍ വെടിവെപ്പ് എയര്‍ഗണ്ണില്‍ നിന്നാണെന്നും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ഗണ്‍ വീട്ടിലെത്തുമെന്നും ഇതിന് ലൈസന്‍സ് വേണ്ടെന്നും പറഞ്ഞ് തോക്കുകളുടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം കാര്യമായി നടന്നിട്ടില്ല.
Keywords: Kasaragod, Uppala, Kerala, News, Mangalore, Karnataka, Gun, Goons, Underworld, Gangs, Underworld gang in Uppala is supplying guns to the goons in Kerala
Powered by Info News For You

Comments
Post a Comment