അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച് നടി കാവേരി; തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം

ചെന്നൈ: (www.kasargodvartha.com 19.11.2020) അഭിനയത്തിന് പുറമെ സംവിധാന രംഗത്തേക്കും ചുവടുവച്ച് നടി കാവേരി കല്ല്യാണി. 'പുന്നകൈ പൂവെ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതും കാവേരി തന്നെയാണ്. തെലുങ്ക് യുവ നടന്‍ ചേതന്‍ ചീനു ആണ് ചിത്രത്തിലെ നായകന്‍. 

ദ്വിഭാഷാ റൊമാന്റിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിന്റെ നിര്‍മാതാവും കാവേരി തന്നെയാണ്. ബാലതാരമായി സിനിമയിലെത്തി തുടര്‍ന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് കാവേരി. 

Chennai, news, National, Top-Headlines, Cinema, Entertainment, Actress, Kaveri, Director, Actress Kaveri is now director in Tamil movie

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മിഥുനം, വാര്‍ധക്യപുരാണം, ഒരു അഭിഭാഷകന്റെ കേസ്ഡയറി, ദേവരാഗം, ഉദ്യാനപാലകന്‍, ഗുരു, കിലുകില്‍ പമ്പരം, തച്ചിലേടത്ത് ചുണ്ടന്‍, തില്ലാന തില്ലാന, കംഗാരു, ജനകന്‍ തുടങ്ങി നിരവധി മലയാളചിത്രങ്ങളില്‍ കാവേരി അഭിനയിച്ചിട്ടുണ്ട്. ഒപ്പം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും കാവേരി അഭിനയിച്ചു.

Keywords: Chennai, news, National, Top-Headlines, Cinema, Entertainment, Actress, Kaveri, Director, Actress Kaveri is now director in Tamil movie



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?