നഷ്ടപ്പെട്ടത് പകരം വെക്കാനാവാത്ത നേതാവിനെയെന്ന് സോണിയ ഗാന്ധി; അഹ് മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍


ന്യൂഡെല്‍ഹി: (https://ift.tt/3m7aqN2) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹ് മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് നേതാക്കള്‍. മുതിര്‍ന്ന നേതാവ് എന്നതിലുപരി കോണ്‍ഗ്രസിന്റെ മികച്ച 'നയതന്ത്രജ്ഞ'നായിരുന്നു അഹ് മദ് പട്ടേല്‍. പാര്‍ട്ടിയെ ചലിപ്പിക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായി അഹ് മദ് പട്ടേല്‍ പ്രവര്‍ത്തിച്ചു. പ്രതിസന്ധി കാലഘട്ടത്തില്‍ അഹ് മദ് പട്ടേലിന്റെ വിയോഗം കോണ്‍ഗ്രസിന് ഉണ്ടാക്കാവുന്ന നഷ്ടം ചെറുതായിരിക്കല്ല. കോണ്‍ഗ്രസ് നേതാക്കളായ  സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.

News, National, India, New Delhi, Death, Condolence, Congress, Narendra Modi, Sonia Gandhi, Rahul Gandhi, Leaders grieve Ahmed Patel’s demise, Sonia Gandhi says 'I have lost an irreplaceable comrade'


അടുത്ത വിശ്വസ്തന്‍ കൂടിയായ അഹ് മദ് പട്ടേലിന്റെ മരണത്തോടെ തനിക്ക് പകരം വെക്കാനാവാത്ത ഒരു നേതാവിനെ നഷ്ടപ്പെട്ടുവെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു.

'കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരു പ്രവര്‍ത്തകനെ എനിക്ക് നഷ്ടപ്പെട്ടു. വിശ്വാസം, സമര്‍പ്പണം, പാര്‍ട്ടിയോടുള്ള പ്രതിബദ്ധത, സഹായമനസ്‌കത തുടങ്ങിയവയെല്ലാം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്നതാണ്.' സോണിയാ ഗാന്ധി കുറിച്ചു.

News, National, India, New Delhi, Death, Condolence, Congress, Narendra Modi, Sonia Gandhi, Rahul Gandhi, Leaders grieve Ahmed Patel’s demise, Sonia Gandhi says 'I have lost an irreplaceable comrade'


തനിക്ക് പകരം വെക്കാനില്ലാത്ത ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നും വിശ്വസ്തനും സുഹൃത്തുമായിരുന്നുവെന്നും സോണിയ കൂട്ടി ചേര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഞാന്‍ വല്ലാതെ വിങ്ങുകയാണ്. കുടുംബത്തിന് എല്ലാം പിന്തുണയും അറിയിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.

'അഹ് മദ് പട്ടേലിന്റെ വിയോഗത്തില്‍ ഖേദിക്കുന്നു. പൊതുപ്രവര്‍ത്തകനായി അദ്ദേഹം വര്‍ഷങ്ങളോളം സമൂഹത്തെ സേവിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓര്‍മ്മിക്കപ്പെടും മകന്‍ ഫൈസലിനോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ'-  എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കുറിപ്പ്.

'അഹ് മദ് ജി ഒരു ബുദ്ധിമാനും പരിചയസമ്പന്നനുമായ ഒരു സഹപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല, ഞാന്‍ നിരന്തരം ഉപദേശങ്ങള്‍ക്കായി സമിപിച്ചിരുന്ന ഒരാള്‍ കൂടി ആയിരുന്നു. ഞങ്ങള്‍ക്കെല്ലാം വിശ്വസ്ഥനും എന്നും ആശ്രയിക്കാന്‍ കഴിയുന്ന ഒരു സുഹൃത്തുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല..'- എന്നായിരുന്നു പ്രിയങ്കയുടെ വാക്കുകള്‍.

'ഇന്നത്തെ ദിവസം ദുഖകരമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടും തൂണായിരുന്നു ശ്രീ അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസില്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്ത അദ്ദേഹം പാര്‍ട്ടിയുടെ ഏറ്റവും പ്രയാസകരമായ സമയങ്ങളിലും പാര്‍ട്ടിക്കൊപ്പം നിലകൊണ്ടു. അദ്ദേഹം പാര്‍ട്ടിക്ക് എന്നും മുതല്‍ക്കൂട്ടായിരുന്നു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു'- എന്ന് രാഹുല്‍ ഗാന്ധിയും കുറിക്കുന്നു.

Keywords: News, National, India, New Delhi, Death, Condolence, Congress, Narendra Modi, Sonia Gandhi, Rahul Gandhi, Leaders grieve Ahmed Patel’s demise, Sonia Gandhi says 'I have lost an irreplaceable comrade'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?