ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസ്: ടികെ പൂക്കോയ തങ്ങള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി


കാസര്‍കോട് (www.evisionnews.co): ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരാവാത്ത ടികെ പൂക്കോയ തങ്ങള്‍ക്കെതിരെ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാന്‍ എംസി ഖമറുദ്ദീനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കാസര്‍കോട് എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൂക്കോയ തങ്ങള്‍ക്കും നിര്‍ദേശം ലഭിച്ചിരുന്നു. 

എന്നാല്‍ അദ്ദേഹം എസ്പി ഓഫീസില്‍ ഹാജരായില്ല. ഇതോടെയാണ് ലുക്കൗട്ട് നോട്ടീസിറക്കിയത്. അതേസമയം പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്നാണ് വിവരം. കേസിലെ മറ്റ് പ്രതികളായ ഹിഷാം, സൈനുല്‍ ആബിദ് എന്നിവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്ത്തിലാണ് ക്രൈബ്രാഞ്ച്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?