കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ എംഎല്‍എ എം നാരായണന്‍ അന്തരിച്ചു; നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
പാലക്കാട്: (https://ift.tt/36dIQah) സിപിഐ എം നേതാവും കുഴല്‍മന്ദം മുന്‍ എംഎല്‍എയുമായിരുന്ന എം നാരായണന്‍ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് എറണകുളത്തെ ആശുപത്രിയിലേക്ക് ശനിയാഴ്ച്ച രാത്രിയോടെ മാറ്റി. ഞായറാഴ്ച്ച രാവിലെ അഞ്ചോടെയാണ് മരിച്ചത്. രണ്ടുതവണ കുഴല്‍മന്ദം എംഎല്‍എ ആയി. ദീര്‍ഘകാലം സിപിഐ എം പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ ഏരിയ കമ്മിറ്റിയംഗമാണ്. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമാണ്.
എം നാരായണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിസ്വാര്‍ഥമായ പൊതുപ്രവര്‍ത്തനത്തിനൊപ്പം കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരന്തരം ഇടപെട്ട വ്യക്തിത്വമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Powered by Info News For You

Comments
Post a Comment