പട്ടാപ്പകല്‍ തോക്കുമായി ബൈക്കില്‍ കറങ്ങി യുവാവും യുവതിയും; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്
റിയാദ്: (https://ift.tt/3jOsF89) പട്ടാപ്പകല്‍ തോക്കുമായി ബൈക്കില്‍ കറങ്ങി യുവാവും യുവതിയും അറസ്റ്റില്‍. സംഭവം സൗദി അറേബ്യയിലെ പ്രധാന റോഡില്‍. തായിഫില്‍ നിന്നാണ് ഇരുവരെയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
ബൈക്കിന് പിന്നിലിരുന്ന യുവതിയാണ് കൈയ്യില്‍ തോക്ക് പിടിച്ചിരുന്നത്. തോക്കുമായി ബൈക്കില്‍ കറങ്ങുന്ന ഇവരുടെ വീഡിയോ കാര്‍ യാത്രികനായ സൗദി പൗരന്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയമലംഘകരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
Powered by Info News For You

Comments
Post a Comment