കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; സ്‌കോളര്‍ഷിപ്പ് എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുളള കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
തിരുവനന്തപുരം: (https://ift.tt/2Iimz3k) 2020-21 അദ്ധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ മുകളിലേക്കുളള കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഓരോ കോഴ്സിനും അതിന്റെ അടിസ്ഥാനയോഗ്യതാ പരീക്ഷ നിശ്ചിത ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കണം. ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിട്ടും ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന തൊഴിലാളികളുടെ മക്കളുടെ അപേക്ഷ സ്വീകരിക്കില്ല.
2020 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ്/മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രത്യേക സമ്മാനങ്ങളും നല്‍കും. അപേക്ഷകള്‍ ജില്ലാ ഓഫീസുകളില്‍ ഡിസംബര്‍ 31 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2448451.
Powered by Info News For You

Comments
Post a Comment