നിയമസഭയില്‍ വെയ്‌ക്കേണ്ട സി എ ജി റിപോര്‍ട്ട് പരസ്യപ്പെടുത്തിയ ധനമന്ത്രി തോമസ് ഐസക്കിനെ പുറത്താക്കണം: ജി ദേവരാജന്‍

കൊല്ലം: (www.kvartha.com 18.11.2020) സി എ ജിയുടെ 2018-19 ലെ അന്തിമ റിപ്പോര്‍ട്ട് കരട് റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞു പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്നതിനു മുമ്പ് പരസ്യപ്പെടുത്തി സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 293(1) അനുച്ഛേദപ്രകാരം സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി 2150 കോടി രൂപയുടെ മസാല ബോണ്ട് വിറ്റഴിച്ച കിഫ്ബിയുടെ നടപടി ഭരണഘടനാ വിരുദ്ധവും ബജറ്റ് നടത്തിപ്പിനുള്ള സാമ്പത്തിക ഉത്തരവാദിത്ത്വത്തിന്റെ (എഫ് ആര്‍ ബി എം) ലംഘനവുമാണ് എന്ന സിഎജി യുടെ കണ്ടെത്തല്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. സംസ്ഥാന ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍ത്തിട്ടും മസാലാ ബോണ്ട് വിറ്റഴിക്കാന്‍, അതും വിവാദ കമ്പനിയായ എസ്എന്‍സിലാവലിനുമായി കരാറുണ്ടാക്കിയത് ദുരൂഹമാണ്. 

മസാലാ ബോണ്ടിനു നല്‍കുന്നതിനേക്കാ ള്‍ കുറഞ്ഞ പലിശയ്ക്കു രാജ്യത്തിനകത്തുനിന്നും വായ്പ ലഭ്യമാണെന്നിരിക്കെ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചി ല്‍ നിന്നു തന്നെ വായ്പ സംഘടിപ്പിക്കണമെന്ന ധനമന്ത്രിയുടെ വാശി സ്വാര്‍ത്ഥ ലാഭേശ്ചയോടു കൂടിയുള്ളതാണ്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് സിഎജി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചില്ല എന്ന ധനമന്ത്രിയുടെ പ്രസ്താവന ബാലിശവും അപഹാസ്യവുമാണ്. 

Kollam, News, Kerala, Politics, Thomas Issac, Chief Minister, G Devarajan, Finance Minister, Cabinet, G Devarajan wants Finance Minister Thomas Isaac to be removed from the cabinet

സിഎജി തയ്യാറാക്കുന്നത് പ്രോജക്റ്റ് റിപ്പോര്‍ട്ട് അല്ല, പൊതുപണ വിനിയോഗത്തിന്റെ കണക്കുകളാണ്. അത് രേഖകളുടെയും പദ്ധതി നടത്തിപ്പിന്റെ പുരോഗതിയുടെയും അടിസ്ഥാനത്തിലാണ്. ഒരു കള്ളം പറഞ്ഞതില്‍ നിന്നും രക്ഷപ്പെടാനായി തുടര്‍ച്ചയായി കള്ളം പറയേണ്ടുന്ന ഗതികേടിലാണ് ധനമന്ത്രിയെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.

Keywords: Kollam, News, Kerala, Politics, Thomas Issac, Chief Minister, G Devarajan, Finance Minister, Cabinet, G Devarajan wants Finance Minister Thomas Isaac to be removed from the cabinet   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?