ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയാവാന്‍ ആര്‍ ജെ ഡി? മികച്ച പ്രകടനം കാഴ്ചവെച്ച് ഇടതുപാര്‍ട്ടികള്‍; ആദ്യ സൂചന ഇങ്ങനെ


പട്‌ന: (https://ift.tt/36nkISC) ബീഹാറിലെ ആദ്യ സൂചനകള്‍ മഹാസഖ്യത്തിന് അനുകൂലം. നിലവില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നിട്ടു നില്‍ക്കുന്നതായാണ് റിപോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ ആര്‍ ജെ ഡിക്ക് കേവല ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യതകളാണ് ഉള്ളത്. അങ്ങനെയാണെങ്കില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ആര്‍ ജെ ഡി മാറും. 

243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്.

News, National, India, Patna, Bihar, Bihar-Election-2020, Politics, Political Party, Election, RJD Leads in Bihar election, result updates seats


ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം മഹാസഖ്യത്തിന് 102 സീറ്റുകളും എന്‍ ഡി എക്ക് 59 മാണ് ലീഡ്. 79 സീറ്റുകളില്‍ ആര്‍ ജെ ഡി ലീഡ് ചെയ്ത് നില്‍ക്കുന്നു. കോണ്‍ഗ്രസിന് 16 സീറ്റുകളും മത്സരിച്ച 29 സീറ്റുകളില്‍ 7 എണ്ണത്തില്‍ ഇടതു പാര്‍ട്ടികളും ലീഡ് ചെയ്യുകയാണ്. എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ പറയുന്നത് ബീഹാറില്‍ മഹാസഖ്യം വിജയിക്കുമെന്നാണ്.

കിഴക്കന്‍ ചമ്പാരന്‍ (12 നിയമസഭാ മണ്ഡലങ്ങള്‍ ), ഗയ (10 സീറ്റുകള്‍), സിവാന്‍ (എട്ട് നിയോജകമണ്ഡലങ്ങള്‍), ബെഗുസാരായി (ഏഴ് നിയോജകമണ്ഡലങ്ങള്‍) എന്നിങ്ങനെ നാല് ജില്ലകളിലായി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്.

ഒക്ടോബര്‍ 28 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. 16 ജില്ലകളിലായി 71 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,066 സ്ഥാനാര്‍ത്ഥികള്‍).

രണ്ടാം ഘട്ടം നവംബര്‍ 3 നായിരുന്നു. 17 ജില്ലകളിലെ 94 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത് (1,463 സ്ഥാനാര്‍ത്ഥികള്‍).

നവംബര്‍ 7 ന് നടന്ന മൂന്നാം ഘട്ടത്തില്‍ 15 ജില്ലകളിലായി 78 സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ് (1,204 സ്ഥാനാര്‍ത്ഥികള്‍).

Keywords: News, National, India, Patna, Bihar, Bihar-Election-2020, Politics, Political Party, Election, RJD Leads in Bihar election, result updates seats

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?