എഴുത്തുകാരന്‍ ടി സി വി സതീശന്‍ അന്തരിച്ചു

കണ്ണുര്‍: (https://ift.tt/34YpeHN) കവിയും കഥാകാരനും നോവലിസ്റ്റുമായ അന്നൂര്‍ ആലിങ്കീഴിലെ ടി സി വി സതീശന്‍ (57) നിര്യാതനായി. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം.



ദേശാഭിമാനി ഖണ്ഡശ പ്രസിദ്ധീകരിച്ച തൊരക്കാരത്തി പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം. ആദ്യ നോവലായ പെരുമാള്‍പുരം മലയാള ഭാഷ പാഠശാലയുടെ 2018ലെ ടി പിഎന്‍ സാഹിത്യ പുരസ്‌കാരം നേടി.

തന്റെ കൃതികളില്‍ പയ്യന്നൂരിന്റെ ഭാഷയും സംസ്‌കാരവും മിത്തും ചരിത്രവുമെല്ലാം ഇഴചേര്‍ത്ത് നടത്തിയ രചനകള്‍ വായനക്കാരെ ഏറെ ആകര്‍ഷിച്ചിരുന്നു. രാത്രിമഴ പെയ്തിറങ്ങുകകയാണ്, ശിവകാശി പടക്കങ്ങള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും കുല്‍സുത്തായുടെ കവിതകള്‍, ശൂന്യതയിലേക്കുള്ള നടവഴിയില്‍ തണല്‍മരങ്ങളില്ല തുടങ്ങി നിരവധി കവിതകളും രചിച്ചു.

പുരോഗമന കലാസാഹിത്യ സംഘം പയ്യന്നൂര്‍ മേഖല കമ്മിറ്റിയംഗമാണ്. പയ്യന്നൂരിലും പരിസരങ്ങളിലും നടക്കുന്ന എല്ലാ സാഹിത്യ സംവാദങ്ങളിലും ആദ്യാവസാനം വരെ സജീവ സാന്നിധ്യമായിരുന്നു. എല്‍ഐസി ഏജന്റാണ്.

പരേതരായ ശേഖര പൊതുവാളുടെയും സരോജിനി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍ : തീര്‍ഥ (ബാങ്ക് ഓഫ് ഇന്ത്യ, ബംഗളൂരു), സ്വാതി (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: സുലേഖ, രതീശന്‍ (കച്ചവടം, പയ്യന്നൂര്‍), സുമേദ, ഹരീഷ് (കച്ചവടം, പയ്യന്നൂര്‍), പരേതനായ സുരേഷ്.


Keywords: Kannur, News, Kerala, Death, Obituary, Writer, Hospital, Writer TCV Satheesan passes away
 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?