വിടപറഞ്ഞൊഴിഞ്ഞത് നിറപുഞ്ചിരിയോടെ നിറഞ്ഞുനിന്ന നിസ്വാര്‍ത്ഥന്‍

ഹാരിസ് ദാരിമി ബെദിര

സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായിരുന്ന സിബി അബ്ദുല്ല ഹാജിയുടെ മരണംവല്ലാതെ തളര്‍ത്തുകയാണ്. എന്നും സ്‌നേഹത്തോടെ മാത്രം പെരുമാറുന്ന മികച്ച ഒരു പൊതു പ്രവര്‍ത്തകനായിരുന്നു സിബിച്ച, വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെങ്കളയില്‍ ജോലിക്ക് പ്രവേശിച്ചത് മുതല്‍ ആരംഭിച്ച ആ ബന്ധം ഇന്നും മുറിയാതെ കാത്ത് സൂക്ഷിക്കാനയത് ആ വ്യക്തിയുടെ സനേഹത്തോടെയുള്ള ഇടപെടല്‍ കൊണ്ട് മാത്രമാണ്. 

ആരുടെ മുന്നിലും നിറപുഞ്ചിരിയോടെ മാത്രമെ സിബിച്ചാനെ കാണൂ. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരില്‍ നിന്നും വ്യത്യസ്ത സ്വഭാവമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു സിബി, വെറും രാഷ്ട്രീയക്കാരനാവാതെ സമസ്തയുടെയും ദീനി സ്ഥാപനത്തിന്റെയും പ്രവര്‍ത്തനത്തില്‍ അദ്ദേഹം ചെയ്ത സേവനം ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഞാന്‍ സിബിച്ചയില്‍ കണ്ട ഏറ്റവും നല്ല കാര്യമെന്നുള്ളത് അഞ്ചു നേരത്തെ ദിവസവുമുള്ള നിസ്‌കാരം കൃത്യമായി ജമാഅത്തോടെ നിസ്‌കരിക്കുന്നു എന്നതാണ്. പല പൊതുപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ ഇങ്ങനെയുള്ള പലതും മുണ്ടായിരുന്നു. 

ബാങ്കിന്റെ വിളി കേട്ടാല്‍ എല്ലാം മാറ്റി വെച്ച് അദ്ദേഹം നേരെ പള്ളിയിലേക്കാണ്. നിസ്‌കാര സമയമായല്‍ പളളിയില്‍ ഇഖാമത്ത് കൊടുക്കുന്നതിലും സിബിച്ചാക്ക് യാതൊരു മടിയുമുണ്ടാവില്ല. ഫര്‍ള് നിസ്‌കാരത്തിന് ശേഷം സുന്നത്ത് നിസ്‌കാരമല്ലാം നിസ്‌കരിച്ച് മാത്രമേ പള്ളിയില്‍ നിന്ന് പോവുകയുള്ളൂ.

സമസ്തയെയും ലീഗിനെയും ഏറെ സനേഹിക്കുകയും ഇരണ്ട് പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് തനിക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യാന്‍ സിബിച്ച മുന്‍ പന്തിയിലായിരുന്നു. ലീഗിനെയും സമസ്തയെ ഒന്നിച്ച് കൊണ്ട് പോകണമെന്ന ആഗ്രഹിച്ച ഒരു നേതാവായിരുന്നു സിബിച്ച, ചെങ്കള പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റായപ്പോള്‍ ഒട്ടേറെ പ്രവര്‍ത്തനമാണ് അദ്ധേഹം കാഴ്ച്ചവെച്ചത്. ഒരു പൊതു പ്രവര്‍ത്തകന്‍ ഉണ്ടാവേണ്ട എല്ലാ ഗുണങ്ങളും സിബിച്ചാക്ക് ഉണ്ടായിരുന്നു. മരണ സമയത്തും അംഗശുദ്ധി ചെയ്ത് പ്രാര്‍ത്ഥിക്കുന്നതിനടയില്‍ മരിക്കാന്‍ സാധിച്ചത് അല്ലാഹു നല്‍കിയ ഏറ്റവും വലിയ സൗഭാഗ്യമാണ്. പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ..


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?