സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്, മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്‌നേഹവും അവര്‍ക്ക് കൈമാറുന്നു; ദീപാവലി ദിനത്തില്‍ സൈനികര്‍ക്കൊപ്പം മോദി
ന്യൂഡെല്‍ഹി: (https://ift.tt/35zeIqZ) സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാന്‍ ജയ്‌സാല്‍മറിലെ ലോങ്വാല പാസിലെ സൈനികര്‍ക്കൊപ്പമാണ് മോദി ഈ വര്‍ഷം ദീപാവലി ആഘോഷിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും നിങ്ങളില്‍ അഭിമാനം കൊള്ളുന്നുവെന്നും മോദി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
സൈനികരാണ് രാജ്യത്തിന്റെ സമ്പത്തെന്നും ജവാന്മാര്‍ക്കൊപ്പമുള്ളപ്പോഴാണ് തന്റെ ദീപാവലി ആഘോഷം പൂര്‍ണ്ണമാകുന്നതെന്നും മോദി പറഞ്ഞു. മധുരത്തിനൊപ്പം രാജ്യത്തിന്റെ സ്‌നേഹവും അവര്‍ക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷിച്ച മുഖം കാണുമ്പോള്‍ തന്റെ സന്തോഷവും ഇരട്ടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താന്‍ സൈന്യം സുസജ്ജമാണ്. ലോംഗെവാലയില്‍ ഇന്ത്യന്‍ സൈന്യം വലിയ ശൗര്യം പ്രകടിപ്പിച്ചു. പാകിസ്ഥാന് സൈന്യം തക്ക മറുപടി നല്‍കി. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി സൈനികര്‍ക്ക് ആശംസകള്‍ നേരുന്നവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേതെന്നും അതിര്‍ത്തിയില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ഒരു ശക്തിക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളെയും പോലെ പ്രതിരോധരംഗത്തെയും സ്വയംപര്യാപ്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, New Delhi, Prime Minister, Narendra Modi, Soldiers, Festival, PM Modi reaches Rajasthan’s Longewala post to celebrate Diwali with soldiers#WATCH: Today the whole world is troubled by expansionist forces. Expansionism is, in a way, a mental disorder & reflects 18th-century thinking. India is also becoming a strong voice against this thinking: PM Modi in Jaisalmer, #Rajasthan pic.twitter.com/4TYLZbz7Yx
— ANI (@ANI) November 14, 2020
Powered by Info News For You

Comments
Post a Comment