മോഷ്ടിച്ച ബൈകുമായി കാമുകിയെ കണ്ട് മടങ്ങും വഴി അപകടത്തില്‍പെട്ട യുവാക്കള്‍ അറസ്റ്റില്‍

താനൂര്‍: (www.kvartha.com 29.11.2020) പുത്തരിക്കലില്‍ നിന്ന് മോഷ്ടിച്ച ബൈകുമായി കാമുകിയെ കണ്ട് മടങ്ങും വഴി അപകടത്തില്‍പെട്ട മൂന്നുപേര്‍ അറസ്റ്റില്‍. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റ്യാടി മുഹമ്മദ് അകിബ് (ആഷിഖ് 21), പൊക്ലിന്റെ പുരക്കല്‍ റസല്‍ (19), കുഞ്ഞിക്കപ്പന്റെ പുരക്കല്‍ മുഹമ്മദ് ഹുസൈന്‍ (അമീന്‍ 24) എന്നിവരാണ് അറസ്റ്റിലായത്. 

മോഷ്ടിച്ച ബൈകില്‍ യാത്ര തിരിച്ച ഇവര്‍ തെന്മലയില്‍ വാഹനം വിറ്റു. സംഘത്തില്‍ ഒരാളുടെ കാമുകിയെ കാണാനായിരുന്നു യാത്ര. കൊല്ലം ചാത്തന്നൂരില്‍ നിന്ന് മറ്റൊരു ബൈക്ക് കവര്‍ന്നു. ഒരാള്‍ ബസിലും മറ്റുള്ളവര്‍ ബൈകിലും മടങ്ങി. പാലക്കാട് മലപ്പുറം അതിര്‍ത്തിയില്‍ ബൈക് മറിഞ്ഞ് റസലും ഹുസൈനും അപകടത്തില്‍ പെട്ടു. തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

News, Kerala, Arrest, Arrested, Youth, bike, Police, Three youths arrested for bike theft case

Keywords: News, Kerala, Arrest, Arrested, Youth, bike, Police, Three youths arrested for bike theft case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?