മനോനിലതെറ്റി പാര്‍ക്കിലും റോഡിലും അലഞ്ഞ പ്രവാസി മലയാളി യുവാവിനെ മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു


റിയാദ്: (https://ift.tt/36dIQah) മനോനിലതെറ്റി നാല് മാസം മുമ്പ് റിയാദ് നഗരത്തിലെ പാര്‍ക്കിലും റോഡിലും അലഞ്ഞ പ്രവാസി മലയാളി യുവാവിനെ മാസങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു. അലഞ്ഞു നടക്കുകയും വാഹനങ്ങളുടെയും കടകളുടെയും ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത് അക്രമ സ്വഭാവം കാണിച്ച് ജയിലിലാവുകയും ചെയ്ത മലയാളിയാണ് നാടണഞ്ഞത്. തിരുവനന്തപുരം സ്വദേശിക്കാണ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ തുണയായത്. 

News, World, Gulf, Saudi Arabia, Riyadh, Health & Fitness, Health, Police, Case, Prison, Thiruvananthapuram, Flight, Travel, Keralite expatriate with mental illness brought back to home after spending months in jail


യുവാവ് റോഡിലും പാര്‍ക്കിലും അലഞ്ഞു നടന്നത് നാല് മാസം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റിയാദ് ഉലയയിലെ ചില കടകളിലെയും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെയും ഗ്ലാസുകള്‍ യുവാവ് അടിച്ചുപൊട്ടിക്കുകയും തുടര്‍ന്ന് പോലീസ് പിടികൂടി ജയിലില്‍ അടക്കുകയുമായിരുന്നു. ഇയാളില്‍ നിന്ന് നഷ്ടപരിഹാരമായി 90,000 റിയാല്‍ ഈടാക്കാന്‍ കോടതി വിധിച്ചു. നഷ്ടപരിഹാരം നല്‍കാനോ വിഷയത്തില്‍ ഇടപെടാനോ ആരുമില്ലാഞ്ഞതിനാല്‍ യുവാവ് മൂന്നരമാസം ജയിലില്‍ കിടന്നു. 

എന്നാല്‍ യുവാവിനെ കുറിച്ച് വിവരമില്ലെന്നു പറഞ്ഞു സഹോദരനും ഭാര്യയും ഇന്ത്യന്‍ എംബസിയിലും മറ്റു സന്നദ്ധ സംഘടനകള്‍ക്കും പരാതി നല്‍കുകയുണ്ടായി. ഇതിനിടെ യുവാവ് തന്റെ നിയന്ത്രണത്തില്‍ നിന്നും ചാടി പോയതായി കാണിച്ചു സ്‌പോണ്‍സര്‍ ഹുറൂബാക്കുകയും ചെയ്തു.

തുടര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രതിനിധി റാഫി പാങ്ങോട് വിഷയത്തില്‍ ഇടപെടുകയും പരാതിക്കാരോട് നേരിട്ട് യുവാവിന്റെ മനോവിഭ്രാന്തിയെ കുറിച്ച് ബോധിപ്പിച്ചു. കേസില്‍ നിന്ന് രക്ഷിച്ചു ജയില്‍ മോചിതനാക്കുകയും നിയമ തടസ്സങ്ങളൊക്കെ മാറ്റി യുവാവിനെ റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലെത്തിക്കുകയായിരുന്നു.

Keywords: News, World, Gulf, Saudi Arabia, Riyadh, Health & Fitness, Health, Police, Case, Prison, Thiruvananthapuram, Flight, Travel, Keralite expatriate with mental illness brought back to home after spending months in jail

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?