പ്രതിഷേധം ഫലംകണ്ടു: തിങ്കളാഴ്ച മുതല്‍ മംഗളൂരുവിലേക്ക് ബസുകള്‍ ഓടിത്തുടങ്ങും


കാസര്‍കോട് (www.evisionnews.co): പ്രതിഷേധം കനത്തപ്പോള്‍ കാസര്‍കോട് നിന്ന് മംഗളുരുവിലേക്ക്കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങാന്‍ ഒടുവില്‍ ജില്ലാ ഭരണാധികാരികളുടെ ഡബിള്‍ബെല്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 22ന് നിര്‍ത്തിവച്ച ബസ് സര്‍വീസ് തിങ്കളാഴ്ച മുതല്‍ വീണ്ടും ഓടിത്തുടങ്ങും. രാവിലെ ആറുമണിമുതല്‍ ഏഴരമണിവരെ ഏഴുമിനുറ്റ് ഇടവിട്ട് സര്‍വീസ് നടത്തും. അതേസമയം കര്‍ണാടകയിലെ പുത്തൂര്‍, സുള്ള്യ തുടങ്ങിയിടങ്ങളിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനം അറിയിച്ചില്ലെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു. 

തിങ്കളാഴ്ച മുതല്‍ കര്‍ണാടകയിലെ കോളജുകളും സ്‌കൂളുകളും പ്രവര്‍ത്തനം തുടങ്ങുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ കനത്തത്. സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാനിരോധനമെല്ലാം നീക്കാന്‍ പരമോന്നത കോടതി വിധിച്ചിട്ടും കാസര്‍കോട് നിന്നുള്ള മംഗളൂരു ബസുകള്‍ തലപ്പാടിവരെ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. മംഗളൂരുവില്‍നിന്നുള്ള കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബസുകളും സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് തിരിച്ച് സര്‍വീസ് നടത്തുകയായിരുന്നു.

അതിര്‍ത്തികടന്ന് ബസുകള്‍ സര്‍വീസ് നടത്തായതോടെ വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രണ്ടായിരത്തിലേറെ യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ ബസ് മാറിക്കയറേണ്ടത് ദുരിതമായിരുന്നു. രോഗികളും ഏറെ ബുദ്ധിമുട്ടിയിരുന്നു. അതേസമയം കേരളത്തിലേക്ക് സര്‍വീസ് നടത്താന്‍ തയ്യാറായി കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ പലതവണ ജില്ലാ അധികൃതരെ സമീപിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് മടക്കുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?