ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍ അനുസ്മരണം നടത്തി


ചട്ടഞ്ചാല്‍ (www.evisionnews.co): കാസര്‍കോട് ജില്ലാ മുശാവറ അംഗവും എംഐസി വൈസ് പ്രസിഡന്റുമായിരുന്ന ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ പ്രാര്‍ത്ഥന സംഗമം നടത്തി. എംഐസി വൈസ് പ്രസിഡന്റ് എംഎസ് മദനി തങ്ങള്‍ മാസ്തിക്കുണ്ട് അദ്യക്ഷനായ യോഗത്തില്‍ എം ഐ സി ജനറല്‍ സെക്രെട്ടറി യു എം അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘടനം ചെയ്തു. ജില്ലയുടെ മതകീയ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കുകയും എക്കാലത്തുമുള്ള പ്രാസ്ഥാനിക സമൂഹത്തിന്റെ മുന്നോട്ടുള്ള ഗമനത്തിനു വെളിച്ചവും അന്തസും പകര്‍ന്നു നല്‍കുന്നതായിരുന്നു അഹമ്മദ് മുസ്ലിയാര്‍. 

ജില്ലയുടെ മതകീയ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കുകയും വളരെ സരളമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയുന്നവരുമായിരുന്നു യോഗം അനുസ്മരിച്ചു. നീലേശ്വരം ഖാസി മഹ്മൂദ് മുസ്ലിയാര്‍, ചെങ്കള അബ്ദുല്ല ഫൈസി, ഖത്തര്‍ അബ്ദുല്‍ഹ ഹാജി ഉദുമ, ഹനീഫ് ഹുദവി, സിദ്ധീഖ് നദ്‌വി ചേരൂര്‍, ഹുസൈന്‍ തങ്ങള്‍, അബ്ബാസ് ഫൈസി ചേരൂര്‍, അബ്ദുല്‍ കാദര്‍ മൗലവി ചേരൂര്‍, എംപി മുഹമ്മദ് ഫൈസി ചേരൂര്‍, ടിഡി കബീര്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, അബ്ദുല്‍ കാദര്‍ നദ്വി, അബൂബക്കര്‍ ഹാജി എതിര്‍ത്തോട്, മുബാറക് ഹസൈനാര്‍ ഹാജി, കാദര്‍ സഅദി, ടി അബ്ദുല്‍ കാദര്‍ ഹാജി സംബന്ധിച്ചു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?