ഒരിഞ്ച് പോലും പിറകോട്ടില്ല; എല്ലാ പ്രതിരോധങ്ങളും മറികടന്ന് കര്‍ഷകര്‍ തലസ്ഥാനത്തേക്ക്; ഡെല്‍ഹി അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം
ന്യൂഡെല്‍ഹി: (https://ift.tt/33leO3Y) കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് ഒരിഞ്ച് പോലും പിറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. ഡെല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ വെളളിയാഴ്ച രാവിലെ വീണ്ടും തലസ്ഥാനത്തേക്കുള്ള യാത്ര പുനരാരംഭിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ പാനിപ്പത്തിലാണ് തമ്പടിച്ചിരിക്കുന്നത്.
ബുധനാഴ്ച്ച പ്രതിഷേധമാരംഭിച്ച കര്‍ഷകര്‍ ദേശീയപാതയിലെ പാനിപട്ട് ടോള്‍ പ്ലാസയ്ക്ക് സമീപമായാണ് വ്യാഴാഴ്ച്ച രാത്രി ചെലവഴിച്ചത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ കേന്ദ്ര സേനയേക്കൂടി വിന്യസിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ സമരത്തെ നേരിടുന്നത്.
വ്യാഴാഴ്ച്ച അംബാലയ്ക്കടുത്ത് പ്രതിഷേധകരെ തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ പാലത്തില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞിരുന്നു. അതില്‍ കര്‍ഷകരും പൊലീസും ഉള്‍പ്പടെ നിരവധിപ്പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു.
പ്രതിഷേധ മാര്‍ച്ച് തടയുന്നതിനായി ഡെല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ ഡെല്‍ഹി പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയാന്‍ വലിയ സേനാ വിന്യാസമാണ് അതിര്‍ത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം ഭക്ഷ്യ സാമഗ്രികളും തണുപ്പിനെ നേരിടാനുള്ള കമ്പിളി വസ്ത്രങ്ങളും കരുതിയ മോഡിഫൈഡ് ട്രാക്ടറുകളിലും നടന്നുമാണ് കര്‍ഷകരുടെ യാത്ര. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതാണ് റാലി. ഹരിയാനയിലെ കൊടും തണുപ്പിനെ വകവെയ്ക്കാതെയുള്ള പഞ്ചാബ് കര്‍ഷകരുടെ റാലി ഡെല്‍ഹിയോട് അടുക്കുകയാണ്. അമ്പതിനായിരത്തിലധികം പേര്‍ വൈകിട്ടോടെ അതിര്‍ത്തിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു.
ജലപീരങ്കികള്‍ക്കും ബാരിക്കേഡുകള്‍ക്കും പുറമേ ഷിപ്പിങ്ങ് കണ്ടെയ്നറുകള്‍, പത്തടിയോളം താഴ്ച്ചയിലുള്ള കുഴികള്‍, സിമന്റ് ബ്ലോക്കുകള്‍ എന്നിവയുമായാണ് സോനിപാത്തിലെ സേനാവിന്യാസം.
പ്രതിഷേധത്തെ തുടര്‍ന്ന് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ എന്‍സിആര്‍ മേഖലയില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള മെട്രോ സര്‍വീസുകള്‍ വെള്ളിയാഴ്ച നിര്‍ത്തിവയ്ക്കുമെന്ന് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.
ഡെല്‍ഹി പോലീസിന്റെ നിര്‍ദ്ദേശപ്രകാരം ശനിയാഴ്ച ഡെല്‍ഹിയില്‍ നിന്ന് എന്‍സിആര്‍ മേഖലയിലേക്ക് മാത്രമേ മെട്രോ സര്‍വീസുകള്‍ ഉണ്ടാവുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Powered by Info News For You

Comments
Post a Comment